JHL

JHL

"തലപ്പാടി അതിർത്തി അടച്ചതോടെ ദുരിതത്തിലായ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ അടിയന്തിരമായി ഇടപെടണം"വെൽഫെയർ പാർട്ടി

മഞ്ചേശ്വരം (www.truenewsmalayalam.com):  മംഗളൂരുവിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനുള്ള കർണ്ണാടക സർക്കാരിന്റെ ശ്രമത്തിനെതിരെ അടിയന്തിരമായി ഇടപെടണമെന്ന് വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം അടിയന്തിരയോഗം ആവശ്യപ്പെട്ടു. അയൽ സംസ്ഥാനത്ത് ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും രോഗികളുമാണ് ഇതിന്റെ ഇരകൾ .ജില്ലയിലെ ജനങ്ങളെയും മഞ്ചേശ്വരം മണ്ഡലത്തിലെ ബഹുഭൂരിഭാഗം ജനങ്ങളെ പ്രത്യേകിച്ചും  നേരിട്ട് ബാധിക്കുന്ന വിഷയം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. 

ആർ ടി പി സി ആർ ടെസ്റ്റിന് പരിമിതമായ സൗകര്യമാണ് ഇപ്പോഴുള്ളത്. അത് കൊണ്ട് തന്നെ വൻ തുക നൽകി സ്വകാര്യ ലാബുകളിൽ പരിശോധന നടത്തേണ്ടി വരുന്നു. കൂടാതെ പരിശോധനാ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കട്ടിൽ പറത്തി ആളുകൾ തടിച്ച് കൂടുന്നു.ഇത് ഭാവിയിൽ കോവിഡ് വ്യാപനം വൻ തോതിൽ വർദ്ധിക്കാൻ കാരണമാവും. ഈ വിഷയത്തിലും അടിയന്തിര ഇടപെടൽ വേണം. യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ രാമകൃഷണൻ, മണ്ഡലം സെക്രട്ടറി  അംബാർ , ട്രഷറർ സാഹിദ  ഇല്യാസ് തുടങ്ങിയവർ സംബന്ധിച്ചു .

No comments