JHL

JHL

മുസ്ലിം ലീഗിനെ എൻ ഡി എ യിലേക്ക് സ്വാഗതം ചെയ്ത് ശോഭാ സുരേന്ദ്രൻ


ക്രൈസ്തവ, മുസ്ലിം സമുദായത്തോട് ബി.ജെ.പിക്ക് യാതൊരു വിരോധവുമില്ല. മുസ്ലിംലീഗിനെയുൾപ്പെടെയുള്ള പാർട്ടികളെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്യുന്നു. മുസ്ലിംലീഗ് ഒരു വർഗീയ പാർട്ടിയാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ മുസ്ലിംലീഗ് ദേശീയധാര അംഗീകരിച്ച് എൻ.ഡി.എയോടൊപ്പം വരാൻ തയ്യാറായാൽ സ്വീകരിക്കും. കശ്മീരിൽ ബി.ജെ.പി. അവിടുത്തെ പി.ഡി.പിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്.

ലീഗ് പുനർചിന്തനത്തിന് തയ്യാറായാൽ അത് മുസ്ലിംസമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണ്. എല്ലാവരെയും ദേശീയധാരയിലേക്ക് െകാണ്ടുവരുകയെന്നതാണ് ബി.ജെ.പിയുടെ ശ്രമം. അപ്പോൾ ലീഗ് വരാൻ തയ്യാറായാൽ അവർ ദേശീയത ഉൾക്കൊണ്ടുകൊണ്ടാവുമല്ലോ വരിക.

തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് തിരുവനന്തപുരത്ത് ഉദ്യോഗാർത്ഥികളുടെ സമരത്തിൽ പങ്കെടുത്തത് എന്ന ആക്ഷേപം ചിലർ ഉയർത്തിയിരുന്നു. പാർട്ടികകത്തുനിന്നാണോ ഇത്തരം സോഷ്യൽമീഡിയ ആക്രമണങ്ങൾ ഉണ്ടാവുന്നത് ?

എന്നെ മാനസികമായി തകർക്കുന്ന രീതിയിൽ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വരുന്ന ചില തെറ്റായ പ്രചരണം ഏറെ വേദനിപ്പിച്ചു. കരഞ്ഞിട്ടുണ്ട്. ഇതിനുപിന്നിൽ ആരൊക്കെയാണെന്നതിന് വ്യക്തവും ശക്തവുമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആരാണ് ഇതിനുപിന്നിലെന്ന് അറിയില്ല. ഇത്തവണ മത്സരിക്കാനില്ലെന്ന് മാസങ്ങൾക്ക് മുൻപ് നേതൃത്വത്തെ അറിയിച്ചിട്ടും ഞാൻ ഒരു സ്ഥാനമോഹിയാണെന്ന നിലയിൽ വിവാദം ഉണ്ടാക്കിയപ്പോൾ അതിന് വിരാമിടാനാണ് മത്സരിക്കാനില്ലെന്ന നിലപാട് തുറന്നുപറഞ്ഞത്.

രാഷ്ട്രീയ എതിരാളികളാണ് ഇതൊക്കെ പ്രചരിപ്പിക്കുന്നതെങ്കിൽ എന്തിനാണ് കരയുന്നത്. അവർ അത് ചെയ്യുമെന്നുള്ളത് സ്വാഭാവികമല്ലേ ?

പാർട്ടിയുടെ ദേശീയ നിർവ്വാഹക സമിതിയിൽ ആറു വർഷമായി പ്രവർത്തിക്കുന്നു. ചില കണ്ണീരുകൾ നമ്മൾ തുറന്നുപറയാറില്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീ പല ഘട്ടങ്ങളിലും കരയാറുണ്ട്. എന്നാൽ, പല ഘട്ടത്തിലും അവൾ ആ കണ്ണീര് തുറന്നുപറയണമെന്നില്ല.

No comments