JHL

JHL

ബൈഡന്‍ പണി തുടങ്ങി; സിറിയയില്‍ യുഎസ് വ്യോമാക്രമണം


ഡമാസ്‌ക്കസ്: സിറിയയില്‍ യുഎസ് വ്യോമാക്രമണം. അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ ആക്രമണമാണിത്. സിറയയിലെ ഇറാന്‍ അനുകൂല ഭീകരര്‍ക്കു നേരെയാണ് വ്യോമാക്രമണം നടത്തിയത്. ഇറാഖിലെ യുഎസിനും സഖ്യസേനയ്ക്കും എതിരായ ആക്രമണത്തിന് മറുപടിയായാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് പെന്റഗണ്‍ അറിയിച്ചു.

ഭീകരരുടെ ഒന്നിലധികം കേന്ദ്രങ്ങള്‍ തകര്‍ത്തതായി പെന്റഗണ്‍ അവകാശപ്പെട്ടു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഭീകര സംഘടന അറിയിച്ചു. എന്നാല്‍ കുറഞ്ഞത് 22 പേരെങ്കിലും മരിച്ചതായാണ് അനൗദ്യോഗിക വിവരം. പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശപ്രകാരമായിരുന്നു ആക്രമണം.


No comments