JHL

JHL

മലയാളി വിദ്യാർത്ഥികളോടുള്ള കർണാടക സർക്കാറിന്റെ നയം പുനഃപരിശോധിക്കണം : എം.എസ്.എഫ്

കാസറഗോഡ് : കേരളത്തിൽ നിന്നും കർണ്ണാടകയിലെത്തുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണ്ണാടക സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് എം.എസ്.എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കർണ്ണാടക സർക്കാരിന്റെ ധിക്കാരപരമായ തീരുമാനത്തിനെതിരെ കേരള സർക്കാർ ഇടപെടാത്തത് ദൗർഭാഗ്യമാണെന്നും, പ്രശ്ന പരിഹാരത്തിന് കേരള സർക്കാർ മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറാകണമെന്നും എം.എസ്.എഫ് ആവശ്യമുന്നയിച്ചു.

കർണ്ണാടക പ്രത്യേക റിപ്പബ്ലിക്ക് അല്ലെന്നും, മലയാളി വിദ്യാർത്ഥികളോടുള്ള ഈ അയിത്തം മഹാ ക്രൂരതയാണെന്നും, വിഷയത്തിൽ ഉടനടി പരിഹാരമായില്ലെങ്കിൽ ശക്തമായ സമരമുറകൾ എം.എസ്.എഫ് കൈകൊള്ളുമെന്നും ജില്ലാ പ്രസിഡന്റ്‌ അനസ് എതിർത്തോട്, ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ പ്രസ്താവനയിലൂടെ അറിയിച്ചു.

No comments