JHL

JHL

ബദിയടുക്ക ടൗൺ ബസ്റ്റാന്റ് കെട്ടിടത്തിനായി പഞ്ചായത്ത് ജനപ്രതിനിധികൾ ധർണ്ണ നടത്തി.

 


ബദിയടുക്ക: ബദിയടുക്ക ടൗൺ ബസ്റ്റാന്റ് കെട്ടിടത്തിനായി ബദിയടുക്ക ഗ്രാമ പഞ്ചായത്ത് സി.പി.എം ജനപ്രതിനിധികൾ ബദിയടുക്ക ടൗണിൽ ധർണ്ണ സമരം നടത്തി. ബദിയടുക്ക പഞ്ചായത്ത് ജനപ്രതിനിധികളായ രവികുമാർ റൈ, ജ്യോതി കാര്യാട്, റഷീദ  ഹമീദ് എന്നിവരാണ് ധർണ്ണ നടത്തിയത്.  ധർണ്ണ സി.പി.എം ജില്ലാ കമ്മറ്റി അംഗം മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. മുനീർ ചെടേക്കാൽ അധ്യക്ഷത വഹിച്ചു, സുബൈർ ബാപ്പാലിപ്പൊനം സ്വാഗതം പറഞ്ഞു. സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സി.എ.സുബൈർ, കെ ജഗനാഥഷെട്ടി, കൃഷ്ണ ബദിയടുക്ക, സുകുമാരൻ എം.എസ്, വത്സല സുകുമാരൻ, ഹമീദ് കെടിഞ്ചി എന്നിവർ സംസാരിച്ചു.ആധുനിക രീതിയിലുള്ള ബസ് സ്റ്റാൻഡ് നിർമിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും, തദ്ദേശ സ്വയം വകുപ്പ് മന്ത്രിക്കും  സമരത്തിന്റെ ഭാഗമായി ഇമെയിൽ അയച്ചു. ധർണക്ക് ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, സി.ഐ.ടി.യു ഐക്യദാർഢ്യം അറിയിച്ചു.

No comments