ഇന്ധന വില കുതിക്കുന്നു : ഒപ്പം നിത്യോപയോഗ സാധനങ്ങൾക്കും
ഇന്ധനവില തുടർച്ചയായ ഒന്‍പതാം ദിവസവും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. സര്‍വകാല റെക്കോഡിലാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും പാചക വാതക സിലിണ്ടറിന്‍റെയും വില. പാചക വാതക സിലിണ്ടറിന് കഴിഞ്ഞ ദിവസം 50 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ നാലാമത്തെ തവണയാണ് പാചക വാതകത്തിന് വില കൂട്ടിയത്.
ഇന്ധന വില കുതിച്ചുയർന്നതോടെ അവശ്യ സാധന വിലയും കുത്തനെ മേലോട്ടാണ്. ഭക്ഷ്യ വസ്തുക്കളും നിർമ്മാണ സാമഗ്രികളടക്കം വില വർദ്ധിച്ചതോടെ സാധാരണക്കാർ കഷ്ടപ്പാടിലായി.
പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ ഡീസൽ വില 84 കടന്നു. പെട്രോൾ വിലയാകട്ടെ 89.56 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ വില 91 രൂപയിലെത്തി. 85.51 രൂപയാണ് ഡീസല്‍ വില.
Post a Comment