JHL

JHL

സർക്കാറിന്​ തിരിച്ചടി; ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച്​ അന്വേഷണം ഹൈകോടതി റദ്ദാക്കി


 കൊച്ചി: (www.truenewsmalayalam.com 16.04.2021)

സ്വർണക്കടത്ത്​ കേസ്​ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന​ അന്വേഷണം റദ്ദാക്കണമെന്ന എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിന്‍റെ ആവശ്യം ഹൈകോടതി അംഗീകരിച്ചു. ഇതുപ്രകാരം ഇ.ഡിക്കെതിരായ രണ്ട്​ എഫ്​.ഐ.ആറുകൾ ഹൈകോടതി റദ്ദാക്കുകയും ചെയ്​തു​. കേസന്വേഷണത്തിൽ ക്രൈംബ്രാഞ്ച്​ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന്​ ഹൈകോടതി നിരീക്ഷിച്ചു. ഇ.ഡി ഡെപ്യൂട്ടി ഡയറക്​ടർ പി.രാധകൃഷ്​ണന്‍റെ ഹരജിയുടെ അടിസ്ഥാനത്തിലാണ്​ നടപടി.

രേഖകൾ പരിശോധിച്ച്​ വിചാരണ കോടതിക്ക്​ തുടർനടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്​തമാക്കി​. പിണറായി സർക്കാറിന്​ കനത്ത തിരിച്ചടി നൽകുന്നതാണ്​ കോടതി തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്നാരോപിച്ചു കൊണ്ടാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയതത്.

സ്വപ്ന സുരേഷിന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിതാ പൊലീസുദ്യോഗസ്ഥയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ആദ്യ കേസ് എടുത്തത്​. ശേഷം സന്ദീപ് നായരുടെ മൊഴി പ്രകാരം ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രണ്ടാമതും കേസെടുത്തു.


No comments