JHL

JHL

ജിയോളജിയിൽ മാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി കാസർകോട് സ്വദേശിനി ഹാജിറ സജിനി


 ഉപ്പള : (www.truenewsmalayalam.com 16.04.2021)

മാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ജിയോളജിയിൽ ഡോക്ടറേറ്റ് നേടി ഉപ്പള സൊങ്കാൾ കൊടങ്കയിലെ ഹാജിറ സജിനി .

     An integrated hydrological investigation of Sullia taluk എന്ന വിഷയത്തിൽ  ഡോക്ടറേറ്റ് നേടിയ ഹാജിറാ സജിനി  നിലവിൽ കർണാടക സർക്കാറിൽ ഭൂപരിസ്ഥിതി വകുപ്പിൽ ജോലി ചെയ്യുന്നു.

      ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൈവളികെ നഗറിൽ നിന്നും  ഹൈസ്കൂൾ, ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയ ഹാജിറ സജിനിയുടെ  തുടർ പഠനം മുഴുവനും  മംഗലാപുരത്ത് വെച്ചായിരുന്നു.

തോട്ടം കൃഷിക്കാരനായ ഉദ്യാവരം സ്വദേശി ശാഹിറിന്റെയും പൈവളികെ നഗർ സ്കൂളിൽ പ്രധാനാധ്യാപകനാ യിരുന്നു പരേതനായ പി.കെ അഹമ്മദ് മാസ്റ്ററുടെ മകളായ ജമീലയുടെ മകൾ കൂടിയാണ് ഹാജിറ സജിനി . ഭർത്താവ് കർണാടക മർദള സ്വദേശി ഹൈദർ  ബെൽത്തങ്ങാടിയിലെ ഒരു സ്വകാര്യ കോളേജിലെ പ്രിൻസിപ്പളാണ് . വിവിധ സ്കൂളുകളിലെ അധ്യാപികമാരായ റോഷിനിയും  ആയിഷയുമാണ് സഹോദരിമാർ . നാലുവയസ്സുള്ള  മർസൂഖാണ്  മകൻ.


No comments