മദ്യശാലക്ക് പുറത്തു മയക്ക് മരുന്ന് വിൽപ്പന: രണ്ടു ഉപ്പള സ്വദേശികൾ പോലീസ് പിടിയിൽ
മംഗളൂരു :(True News, April 2, 2021)
ബാറിന് പുറത്തു ലഹരി മരുന്ന് വിൽപ്പന നടത്തുകയായിരുന്ന രണ്ടു ഉപ്പള സ്വദേശികളെ പോലീസ് പിടികൂടി. ഉപ്പള പച്ചിലംപാറ സ്വദേശി ഫൈസൽ പി എം (27) ഉപ്പള മജലിലെ നൗഫൽ (26) എന്നിവരെയാണ് പോലീസ് വെള്ളിയാഴ്ച പുലർച്ചയോടെ അറസ്റ്റു ചെയ്തത്.
തലപ്പാടിയിൽ ബാറിന് പുറത്ത് എം ഡി എം എ വിഭാഗത്തിൽപ്പെടുന്ന മയക്കുമരുന്ന് പൊടി രൂപത്തിൽ വില്പന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.അസിസ്റ്റന്റ് പോലീസ് കമ്മീഷണർ രഞ്ജിത്ത് ബന്ദാരു വിന്റെ നേതൃത്വത്തിലുള്ള മംഗളൂരു സിറ്റി പോലീസിന്റെയും ഉള്ളാൾ പോലീസിന്റെയും സംയുക്ത സംഘമാണ് ഓപ്പറേഷൻ നടത്തിയത്.
Post a Comment