JHL

JHL

ഭണ്ഡാരത്തിൽ ചവറുകളും മാലിന്യങ്ങളും നിക്ഷേപിച്ച സംഭവത്തിൽ പ്രതികൾ കുറ്റം ഏറ്റുപറഞ്ഞു ക്ഷേത്ര അധികാരികൾക്ക് മുമ്പാകെ കീഴടങ്ങി.കൂട്ടുപ്രതി അസുഖം ബാധിച്ചു മരിച്ചതിനെനെത്തുടർന്നാണ് കീഴടങ്ങൽ

  

മംഗളൂരു (True News, April 1, 2 021): ഭണ്ഡാരത്തിൽ  ചവറുകളും മാലിന്യങ്ങളുമിട്ടു വൃത്തികേടാക്കിയ സംഭവത്തിൽ പ്രതികൾ കുറ്റം ഏറ്റുപറഞ്ഞു ക്ഷേത്ര അധികാരികൾക്ക് മുമ്പാകെ കീഴടങ്ങി. മംഗളൂരു കദ്രിയിലെ കൊറഗജ്ജ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ മലിനവസ്തുക്കളും ഗർഭ നിരോധന ഉറകളും നിക്ഷേപിച്ച സംഭവത്തിലെ  രണ്ടു പ്രതികലാണ് ഏപ്രിൽ ഒന്നാം തീയതി  സ്വമേധയാ ക്ഷേത്ര അധികാരികൾക്ക് മുന്നിൽ കീഴടങ്ങിയത്.  മംഗളൂരു പോലീസ് കമ്മീഷണർ എൻ ശശികുമാർ പത്ര സമ്മേളനത്തിലൂടെ  അറിയിച്ചതാണിത്. മംഗളൂരു ജോക്കട്ടെ സ്വദേശികളായ റഹീം (33), തൗഫീഖ് (35) എന്നിവരാണ് കീഴടങ്ങിയത്.യെമ്മക്കേറിയിലെ കൊറഗജ്ജ കട്ടെ ക്ഷേത്രത്തിലെ പുരോഹിതനെ ഫോണിൽ ബന്ധപ്പെട്ട ശേഷം ക്ഷേത്രത്തിലെ നെമോത്സവ സമയത്താണ്  ഇവർ കീഴടങ്ങിയത്.    ക്ഷേത്രം ഭാരവാഹികൾ പോലീസിൽ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി ഇവരെ അറസ്റ്റു ചെയ്തു.

കദ്രി , ഉള്ളാൾ , കുത്താർ എന്നിവിടങ്ങളിലെ ഭണ്ഡാരപ്പെട്ടികളിൽ ഈയിടെ മാലിന്യങ്ങളും ഗർഭ  ഉറകളും നിക്ഷേപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു അന്വേഷണം  വരികയായിരുന്നു.

സംഭവത്തിൽ പിടിയിലായവരുടെ കൂടെ  ജോക്കട്ടെ സ്വദേശിയായ നവാസ് എന്നൊരാളും  കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഒന്നര വർഷം മുമ്പ് ദുബായിൽ നിന്നും നാട്ടിലെത്തിയ ഇയാൾ ഒരുമാസം മുമ്പ് അസുഖം ബാധിച്ച് മരിച്ചു.    തൗഫീഖിനും ഈയിടെ ചില അസുഖങ്ങൾ ബാധിച്ചു.   ദൈവകോപമാണെന്നു ഭയപ്പെട്ടതിനെത്തുടർന്നാണ്  ഇവർ കീഴടങ്ങാൻ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇവരെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ച സാഹചര്യമെന്താണെന്നു അറിയില്ലെന്നും സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.സംഭവത്തെക്കുറിച്ചു ഉന്നത തല അന്വേഷണം വേണമെന്ന്  വിശ്വ ഹിന്ദു പരിഷത് ആവശ്യപ്പെട്ടിട്ടുണ്ട്. 

No comments