JHL

JHL

കൊള്ളയും കൊലയും നടത്താൻ ആസൂത്രണം ചെയ്യുന്നതിനിടയിൽ ഗുണ്ടാ സംഘം അറസ്റ്റിൽ. പ്രതികൾ പിടിയിലായത് സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞുനിർത്തി കൊള്ളയടിച്ചതിനു ശേഷം സ്കൂട്ടറുമായി കടന്നുകളഞ്ഞ കേസ് അന്വേഷിക്കുന്നതിനിടെ




മംഗളൂരു: (www.truenewsmalayalam.com 02.04.2021) 
കൊള്ളയും കൊലയും നടത്താൻ ആസൂത്രണം ചെയ്യുന്നതിനിടയിൽ   ഗുണ്ടാ സംഘം അറസ്റ്റിൽ. പ്രതികൾ പിടിയിലായത് സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞുനിർത്തി കൊള്ളയടിച്ചതിനു ശേഷം സ്കൂട്ടറുമായി കടന്നുകളഞ്ഞ കേസ് അന്വേഷിക്കുന്നതിനിടെ. 

കവര്‍ച്ചയും കഞ്ചാവ് കടത്തും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ  സംഘത്തെയാണ്  പൊലീസ് അറസ്റ്റ് ചെയ്തു. കങ്കനാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാര്‍ച്ച് 17ന് ഇരുചക്ര വാഹനവും മൊബൈല്‍ ഫോണും കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് ക്വട്ടേഷന്‍ സംഘത്തെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.

ആനന്ദ് നഗര്‍ സ്വദേശിയായ ധീരജ് (26), കാവൂരിലെ രാകേഷ് കമ്പാലി എന്ന രാഖി (25), രാജേഷ് ആചാരി (38), മധ്യപ്രദേശ് ഭിന്ദ് ജില്ലയിലെ രാജേഷ് തോമര്‍, (32), സോമേശ്വരയില്‍ നിന്നുള്ള ചന്ദ്ര എന്ന ചന്ദ്രഹാസ് പൂജാരി (34), കോട്ടേക്കറിലെ ഹേമചന്ദ്ര (34), കോണ്ടേക്കറിലെ സന്തോഷ് പൂജാരി എന്നിവരാണ് അറസ്റ്റിലായത്. ധീരജിന്റെ സഹോദരനും കുപ്രസിദ്ധ കുറ്റവാളിയുമായ ശരണിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ച, പണത്തിനുവേണ്ടി സമ്പന്നരെ ഭീഷണിപ്പെടുത്തല്‍, അനധികൃത ബിസിനസുകള്‍ നടത്തല്‍, കഞ്ചാവ് കടത്ത്, ഭൂമാഫിയകള്‍ക്കുവേണ്ടിയുള്ള ക്വട്ടേഷന്‍ തുടങ്ങി നിരവധി നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ സംഘം ഏര്‍പ്പെട്ടുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അധോലോകനായകനാകുകയെന്ന ലക്ഷ്യത്തോടെ ശരണ്‍ ഗുണ്ടാസംഘങ്ങളെ പല കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ശരണ്‍ തന്റെ എതിരാളികളായ പ്രദീപ് മെന്‍ഡണ്‍, മങ്കി സ്റ്റാന്‍ഡ് വിജയ്, മൗരിഷ് എന്നിവരെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നു. ധീരജ് ശരണിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മണല്‍ക്കടത്തും നടത്തിയിരുന്നു. മധ്യപ്രദേശ് ബിന്ദ് ജില്ലയിലെ ഖേര ഉമാരി ഗ്രാമത്തില്‍ താമസിക്കുന്ന രാജേഷ് തോമര്‍ 2016ല്‍ കട്ടീലിലെ അക്രമത്തിന് ചന്ദ്ര എന്നയാള്‍ക്ക് ആയുധങ്ങള്‍ നല്‍കിയിരുന്നു. അടുത്തിടെ അറസ്റ്റിലായ ചന്ദ്ര എന്ന ചന്ദ്ര സോമേശ്വരക്ക് തോക്ക് എത്തിച്ചുകൊടുത്തത് രാജേഷാണ്.

രാകേഷ് കമ്പാലിക്കെതിരെ മണിപ്പാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അതേസമയം ബജ്‌പെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന അക്രമവും കൊലപാതകശ്രമവുമായി ബന്ധപ്പെട്ട് രാജേഷ് ആചാരിക്കെതിരെയും കേസെടുത്തിരുന്നു.

അറസ്റ്റിലായവര്‍ക്കെതിരെ മംഗളൂരു റൂറല്‍, കാവൂര്‍, ബാര്‍ക്കെ, ഉള്ളാള്‍, കങ്കനാടി പൊലീസ് സ്റ്റേഷനുകളില്‍ പതിനൊന്നോളം കേസുകളുണ്ട്. നേരത്തെ ശരണിനൊപ്പെം പ്രവര്‍ത്തിട്ടിരുന്ന ഗൗരീഷ് സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ഇയാളുമായി തെറ്റിപ്പിരിഞ്ഞു. ഈ വൈരാഗ്യം മൂലമാണ് ഗൗരീഷിനെയും ദീക്ഷിതിനെയും ചന്ദ്രയുടെ സഹായത്തോടെ കൊലപ്പെടുത്താന്‍ ശരണ്‍ പദ്ധതിയിട്ടത്.

No comments