JHL

JHL

തെരെഞ്ഞെടുപ്പ് ഡ്യൂട്ടി ഹരിതകർമ്മ സേനക്ക് പരിശീലനം നൽകി.


(www.truenewsmalayalam.com 02.04.2021)

 കോവിഡ് മാനദണ്ഡങ്ങളും  ഹരിതചട്ടംപാലിച്ചും തെരഞ്ഞെടുപ്പു ബൂത്തുകൾ നന്നായി നടത്തുന്നതിന് കുമ്പള ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനക്ക് കുമ്പള കുടുംബശ്രീ ഭവനിൽ വെച്ചു കുമ്പള സി.എച്.സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ സി.സി. പരിശീലനം നൽകി. ജൈവ ,അജൈവ മാലിന്യങ്ങൾ  കോവിഡ്  ബയോമെഡിക്കൽ വേസ്റ്റും വേർതിരിച്ച്‌ ശേഖരിച്ചു നീക്കം ചെയ്യുന്നതിനും ,തെരഞ്ഞെടുപ്പിന് മുമ്പ് ശുചീകരണം നടത്തുന്നതിനും സ്റ്റാഫിനെ ക്രമീകരിച്ചുംപ്രവർത്തനം മികവുറ്റതാക്കാൻ പരിശീലനകളരിയിൽ ഹരിത സേനാംഗങ്ങളെ ചുമതലപ്പെടുത്തി. യോഗത്തിന് സി ഡി എസ് വൈസ് ചെയർപേഴ്സൻ വീണ ജനാർദനൻ സ്വാഗതവും സി.ഡി.എസ്.അക്കൗണ്ടന്റ് അമീർ നന്ദിയും പറഞ്ഞു.

No comments