JHL

JHL

ഒരു ലക്ഷം കടന്ന് പ്രതിദിന കോവിഡ് കണക്കുകൾ. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. ഇന്ത്യ പ്രതിദിന രോഗ ബാധയിൽ ലോകത്ത് ഒന്നാമതായി



ന്യൂഡൽഹി
(True News, April 5, 20221): രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ വർഷം  കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം  ആദ്യമായി രാജ്യത്ത് പ്രതിദിന കോവിഡ് ബാധ ഒരുലക്ഷം കടന്നു. ഇന്നലെ മാത്രം 103794 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 477 പേർ രോഗം ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 165132 ആയി. അന്താരാഷ്ട്ര ഏജൻസിയായ വെൾഡോമീറ്ററിസ്ന്റെ ഏറ്റവും അവസാനത്തെ കണക്കു പ്രകാരം ഞായറാഴ്ച ഏറ്റവും കൂടുതൽ കോവോഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇന്ത്യയിൽ നിന്നാണ്.നേരത്തെ  അമേരിക്ക യും ബ്രസീലുമായിരുന്നു പ്രതിദിന കോവിഡ്  ബാധയിൽ മുന്നിൽ. 

മഹാരാഷ്ട്രയിലാണ് ഏറ്റവും രൂക്ഷമായ സാഹചര്യമുള്ളത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അരലക്ഷത്തിലധികം രോഗ ബാധയാണ് സംസ്ഥാനത്ത് നിന്നും റിപ്പോർട്ട് ചെയ്തത്.ഛത്തീസ്ഗഢ് , കർണാടക , പഞ്ചാബ്,തമിഴ്നാട് , ഗുജറാത്ത് , കേരളം, മധ്യപ്രദേശ്, ഉത്തരപ്രദേശ്‌  തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പുതിയ രോഗ ബാധിതരുടെ എണ്ണം വർധിക്കുകയാണ്.

രാജ്യത്ത് കഴിഞ്ഞ ദിവസം 52840 പേർ രോഗമുക്തരായി. നിലവിൽ 737870 സജീവ രോഗികളാണ് നിലവിലുള്ളത്.

അതിനിടെ നിയന്ത്രണങ്ങൾ കടുപ്പിയ്ക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ആവശ്യമാണെങ്കിൽ പ്രാദേശിക അടിസ്ഥാനത്തിൽ ലോക്ക് ഡൗൺ അടക്കം പരിഗണിക്കാനാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്. കോവിഡ് വാക്‌സിനുകൾ നൽകുന്നതും പരമാവധി വർധിപ്പിച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്ത് ഏഴരക്കോടിയോളം ഡോസ് വാക്‌സിനുകളാണ് നൽകിയിട്ടുള്ളത്.


No comments