JHL

JHL

ഉപ്പള സ്വദേശിയുടെ നാല് പവൻ സ്വർണ്ണ വള യാത്രാ മദ്ധ്യേ കുമ്പളയിൽ നഷ്ടപ്പെട്ടു; വള വീണ് കിട്ടിയ കുമ്പളയിലെ ഓട്ടോ ഡ്രൈവറുടെ സത്യസന്ധത അനുഗ്രഹമായി

കുമ്പള (www.truenewsmalayalam.com) : ഉപ്പളയിൽ നിന്ന് കാസറഗോട്ടെക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ നാല് പവൻ വരുന്ന സ്വർണ്ണ വള യാത്ര മദ്ധ്യേ നഷ്ടപ്പെട്ടപ്പോൾ അത് സാമൂഹ്യ മാധ്യമത്തിൽ അഭ്യർത്ഥനയായി പോസ്റ്റ് ചെയ്ത യുവതിക്ക് നഷ്ടപ്പെട്ട വല മണിക്കൂറുകൾക്കകം തിരിച്ച് കിട്ടി. സത്യസന്ധനായ കുമ്പളയിലെ ഓട്ടോ ഡ്രൈവർ ഇബ്രാഹിമിനാണ് കുമ്പളയിൽ വെച്ച് വള ലഭിച്ചത്. ഓട്ടോ ഡ്രൈവർമാരുടെ ഗ്രൂപ്പായ കെ എൽ 14  ഓട്ടോ ഗ്രൂപ്പിൽ സന്ദേശം വായിച്ച ഇബ്രാഹിം പിന്നെ താമസിച്ചില്ല. ഉടമസ്ഥനെ ഫോണിൽ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. 

കുമ്പള മുളിയടുക്കയിൽ വാടക വീട്ടിൽ ആണ് ഇബ്രാഹിമും കുടുംബവും താമസിക്കുന്നത്. ഭാര്യ റംലാബീ. മക്കൾ റമീസ്, റുമൈസ്, റിംസ ഫാത്തിമ


 

 

No comments