JHL

JHL

മൊഗ്രാല്‍പുത്തൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ടാക്‌സി ഡ്രൈവര്‍ മരിച്ചു.




 മൊഗ്രാല്‍പുത്തൂര്‍: (www.truenewsmalayalam.com 15.04.2021)

 മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ടാക്‌സി ഡ്രൈവര്‍ മരിച്ചു. കല്ലങ്കൈ ബള്ളൂരിലെ ബി. പത്മനാഭന്‍ (40) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. കാസര്‍കോട് നിന്ന് കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. ഉടന്‍ തന്നെ പരിസരവാസികള്‍ പത്മനാഭനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് എസ്.ഐ ഷെയ്ക്ക് അബ്ദുല്‍റസാഖ് സ്ഥലത്തെത്തി. കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുമ്പളയില്‍ ടാക്‌സി ഡ്രൈവറായിരുന്നു പത്മനാഭന്‍. പരേതനായ ദാമോദരന്റെയും ദേവകിയുടേയും മകനാണ്. ഭാര്യ: ശോഭ. മക്കള്‍: തൃഷ, തനീഷ, തീര്‍ത്ഥ (മൂവരും വിദ്യാര്‍ത്ഥികള്‍). സഹോദരന്‍: ബി. ദിനേശ്.


No comments