JHL

JHL

തലപ്പാടിയിലെ പതിമൂന്നുകാരൻ അകീഫിന്റെ കൊലപാതകം ഓൺലൈൻ ഗെയിമിൽ പരാജയപ്പെടുത്തിയതിന്റെ വൈരാഗ്യത്തിൽ; കൗമാരക്കാരനായ സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു



തലപ്പാടി(True News, April 4, 2021) :  കെസി റോഡിൽ   കാണാതായ പതിമൂന്നുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൗമാരക്കാരനായ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ഉള്ളാൾ കെ സി റോഡിലെ ഹനീഫിന്റെ  ഹകീഫിനെയാണ് ഞായറാഴ്ച  പുലർച്ചയോടെ വീട്ടിൽ നിന്നും മൂന്നു കിലോമീറ്റർ മാറി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ പുബ്ജി ഗെയിമിൽ   തോൽപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കെ സി റോഡ് അൽഫലാഹ് സ്കൂളിലെ ക്ലാസ് വിദ്യാർത്ഥിയാണ് അകീഫ്.  

ഓൺലൈനിൽ പുബ്ജി കളിക്കാറുണ്ടായിരുന്ന അകീഫ് ഗെയിമിൽ പലരെയും  പരാജയപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അകീഫ് നാട്ടിൽ തന്നെയുള്ള   ഒരു കുട്ടിയുമായി ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ടു സംസാരിച്ചിരുന്നു.  ഈ കുട്ടി അകീഫിനെ കളിയ്ക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. വീട്ടിലെത്തി   കൗമാരക്കാരനുമായി  ഓൺലൈനിൽ ഗെയിമിലേർപ്പെട്ട അകീഫ്   ഇയാളെ തോൽപ്പിക്കുകയായിരുന്നു.


ശനിയാഴ്ച ഈ സുഹൃത്തിനെ കാണാൻ ചെന്ന അകീഫ്  പക്ഷെ തിരിച്ചു വീട്ടിലെത്തിയില്ല. അന്വേഷിച്ചിട്ടും കണ്ടെത്തടിനെ തുടർന്ന് പിതാവ് ഉള്ളാൾ പോലീസിൽ പരാതി നൽകി. ഞായറാഴ്ച പുലർച്ചയോടെ കെ സി റോഡിലെ ഹനീഫിന്റെ  വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി അൽഫലാഹ് സ്കൂളിന് സമീപം അകീഫിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്വേഷണം നടത്തിയ പോലീസ് കൊലപാതകത്തിന് പിന്നിൽ ഓൺലൈൻ ഗെയിമാണെന്നു മനസ്സിലാക്കുകയും നാട്ടിൽ തന്നെയുള്ള കൗമാരക്കാരനിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ കൊലപാതകം വ്യക്തമാക്കുകയായിരുന്നു.


ശനിയാഴ്ച വൈകുന്നേരം ഗെയിമിൽ പരാചയപ്പെടുത്തിയതിനു ശേഷം എതിരാളിയെ കാണാൻ  ചെന്നു. എന്നാൽ ഗെയിമിൽ ആക്കീഫ് മുതിർന്ന മറ്റൊരാളെക്കൊണ്ട് കളിപ്പിച്ചാണ് ജയിച്ചതെന്നു  വാദിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് വഴക്കുണ്ടാകുകയും ദേഷ്യം വന്ന പ്രതി കല്ലുകൊണ്ട് അകീഫിന്റെ തലക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. പ്രതി മൃതദേഹം സ്കൂൾ കോമ്പൗണ്ട് മതിലിനടുത്ത്  ഉപേക്ഷിച്ചു വാഴയിലയും ഓലയും കൊണ്ട് മൂടിവെച്ചു കടന്നു കളയുകയായിരുന്നു.പുലർച്ചെ നാട്ടുകാരാണ് മൃതശരീരം കാണുന്നത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.

കൊലപാതക വിവരമറിഞ്ഞു നിരവധിയാളുകൾ സ്ഥലത്തു തടിച്ചു കൂടി.ജില്ലാ പോലീസ് കമ്മീഷണർ ശശികാന്ത് സംഭവസ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകി.

   

No comments