ഫയലുകൾ നീങ്ങുന്നില്ല, കോയിപ്പാടി വില്ലേജ് വിഭജിക്കണം - എൽജെഡി
ഫയലുകൾ നീങ്ങുന്നില്ല, കോയിപ്പാടി വില്ലേജ് വിഭജിക്കണം - എൽജെഡി
കുമ്പള: ജനസംഖ്യ പെരുപ്പവും ഫയലുകളുടെ ബാഹുല്യവും കൊണ്ട് കോയിപ്പാടി വില്ലേജിൽ ജനങ്ങൾ ബുദ്ധിമുട്ടുന്നു. അടിയന്തിരമായി തീർപ്പാക്കേണ്ട ഫയലുകൾക്ക് പോലും കാലതാമസം നേരിടുകയാണ്. ഇതിന് പരിഹാരമായി കോയിപ്പാടി വില്ലേജ് വിഭജിക്കണമെന്ന് ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) മഞ്ചേശ്വരം - കാസറഗോഡ് സംയുക്ത മണ്ഡലം കമ്മിറ്റി യോഗം ആവശ്യം ഉന്നയിച്ചു. കോയിപ്പാടിയെ വിഭജിച്ചു മൊഗ്രാൽ വില്ലേജ് കൂടി രൂപീകരിച്ചു ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഫെബ്രുവരി 13 ന് ഉപ്പളയിൽ നിന്നാരംഭിക്കുന്ന എ വിജയരാഘവൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖല ജാഥ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ സെക്രട്ടറി അഹമ്മദ് അലി കുമ്പള ഉദ്‌ഘാടനം ചെയ്തു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഡോ. ദാമു അധ്യക്ഷത വഹിച്ചു. സിദ്ദിഖ് അലി മൊഗ്രാൽ, അഡ്വ. ഹസൈനാർ, സിദ്ദിഖ് റഹ്മാൻ, കൃഷ്ണൻ, ഇബ്രാഹിം കൊപ്പളം, ഖാദർ സംസാരിച്ചു. മുഹമ്മദ് സാലി സ്വാഗതവും ഫവാസ് ഇബ്രാഹിം നന്ദിയും പറഞ്ഞു.
ഫോട്ടോ: ലോക്താന്ത്രിക് ജനതാദൾ മഞ്ചേശ്വരം - കാസറഗോഡ് സംയുക്ത മണ്ഡലം കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറി അഹമ്മദ് അലി കുമ്പള ഉദ്‌ഘാടനം ചെയ്യുന്നു
 
 


 
 
 
 
 
 
 
 
Post a Comment