JHL

JHL

കോളേജുകളില്‍ പ്രധാനാധ്യപകന്മാരില്ല എം. എസ്.എഫ് പ്രതിഷേധ വലയം തീര്‍ത്തു

കാസറഗോഡ്(www.truenewsmalayalam.com): പ്രൊഫെസറും ഡോക്ടറും വിദ്യാഭ്യാസ മന്ത്രിമാരായിരുന്നിട്ടുപോലും കേരളത്തിലെ 42 കോളേജുകളിൽ പ്രധാനാധ്യാപകരില്ലാത്തതിൽ പ്രതിഷേധിച്ചു. കാസറഗോഡ് ജില്ലയിൽ  പ്രിൻസിപ്പാൾ ഇല്ലാത്ത കോളേജുകൾക്ക് മുമ്പിൽ എം. എസ്.എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ വലയം സംഘടിപ്പിച്ചു.
മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ അധ്യക്ഷത വഹിച്ചു മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ് ഉദ്‌ഘാടനം ചെയ്തു.  
ജില്ലാ ഭാരവാഹികളായ സിദ്ദിഖ് മഞ്ചേശ്വർ,റഹിം പള്ളം,ജംഷീർ മൊഗ്രാൽ.സവാസ് കയ്യാറാകട്ടെ,ജാഫർ പാവൂർ,അൻസാർ പാവ്വൂർ,സർഫ്രാസ് ബന്ദിയോട്,അൻസാർ മജിർപള്ള നേതൃത്വം നല്കി.
കാസറഗോഡ് ഗവണ്മെന്റ് കോളേജിൽ  അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ജില്ല സെക്രട്ടറി അസീസ് കളത്തുർ ഉൽഘടനം ചെയ്തു.ജില്ല സെക്രട്ടറി സെയ്യദ് താഹ തങ്ങൾ,ഹരിത ജില്ല പ്രസിഡന്റ്‌ സലിസ അബ്ദുല്ല,ഷാനവാസ്‌ മാർപ്പനടുക്ക,സിദ്ദിഖ് ബദർ നഗർ,ശിഹാബ് പുണ്ടൂർ,ശമ്മാസ് ബെവിഞ്ച,സിനാൻ സീ.ബി ,ജാബിർ ഷിബിൻ,ഷിഫാന,സുഫയ്യ,അൻവർ എന്നിവർ നേതൃത്വം നൽകി.

ഉദുമ ഗവണ്മെന്റ് കോളേജിൽ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഉൽഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അനസ് എതിർത്തോട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സെക്രട്ടറിമാരായ  ത്വാഹാ തങ്ങൾ, അഷ്‌റഫ്‌ ബോവിക്കാനം, നവാസ് ചെമ്പിരിക്ക, ഷഹീൻ കുണിയ,മുഹമ്മദ്‌ മാസ്തിഗുഡെ, ഫാത്തിമത്ത് ഷഹന, അബ്ദുൽ റഹ്മാൻ തൊട്ടി, റിസ്വാൻ, മുഹമ്മദ്‌ ഫൈജാസ് എന്നിവർ നേതൃത്വം നൽകി

No comments