ഓട്ടോ ഇലക്‌ട്രീഷ്യന്‍ തൊഴിലാളിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ഉപ്പള: (www.truenewsmalayalam.com 01.04.2021)
ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. ഉപ്പള കോടിബയല്‍ നിഡുമതിയിലെ ഗോപാലകൃഷ്‌ണയുടെ മകന്‍ ഗുരുപ്രസാദ് (30) ആണ് മരിച്ചത്. കൈക്കമ്പയില്‍ ഓട്ടോ ഇലക്‌ട്രീഷ്യന്‍ തൊഴിലാളിയായിരുന്നു. ജോലി സ്ഥലത്ത് വെച്ച് ദേഹാസ്വസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് വീട്ടിലെത്തുകയും ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയില്‍ വീണ്ടും ദേഹാസ്വസ്ഥ്യമുണ്ടാവുകയായിരുന്നു. ഇദ്ദേഹത്തെ ഉപ്പള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഉമാവതിയാണ് മാതാവ്. ഹരിപ്രസാദ് സഹോദരനാണ്.

Post a Comment