JHL

JHL

പ്രമാദമായ മൂന്നു കൊലക്കേസുകളില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ സംഘം കര്‍ണ്ണാടക പൊലീസിന്റെ പിടിയിലായി


മംഗ്‌ളൂരു: (www.truenewsmalayalam.com 01.04.2021)

പ്രമാദമായ മൂന്നു കൊലക്കേസുകളില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ സംഘം കര്‍ണ്ണാടക പൊലീസിന്റെ പിടിയിലായി. കാസര്‍കോട്‌, മഞ്ചേശ്വരം, ഉപ്പള, മംഗ്‌ളൂരു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ മുംബൈയിലേയ്‌ക്ക്‌ കടക്കാനുള്ള ശ്രമത്തിനിടയിലാണ്‌ സംഘം പൊലീസിന്റെ വലയില്‍ കുരുങ്ങിയതെന്നാണ്‌ സൂചന. സംഘത്തില്‍ മുംബൈ അധോലോകത്ത്‌ ഷാര്‍പ്പ്‌ഷൂട്ടര്‍ എന്ന പേരില്‍ കുപ്രസിദ്ധനായ ഒരാളും ഉള്‍പ്പെട്ടതായാണ്‌ വിവരം. സംഘത്തിന്റെ അറസ്റ്റു രേഖപ്പെടുത്തുന്നതോടെ നിരവധി കേസുകള്‍ക്കു തുമ്പാകുമെന്ന പ്രതീക്ഷയിലാണ്‌ പൊലീസ്‌ സംഘം. 

No comments