JHL

JHL

കോഴിക്കോട് കളക്ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലേറ്; ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു


കോഴിക്കോട്: (www.truenewsmalayalam.com 01.04.2021)

കോഴിക്കോട് കളക്ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലേറ്. കലക്‌ട്രേറ്റില്‍ നിര്‍ത്തിയിട്ട് കാറിന്റെ ചില്ല് തകര്‍ക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. പ്രമോദ് എന്ന ആളെയാണ് കസ്റ്റഡിയില്‍ എടുത്തത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബൂത്തില്‍ കയറി വോട്ടിങ് യന്ത്രം നശിപ്പിക്കാന്‍ ശ്രമിച്ചതിന് പ്രമോദിനെതിരെ കേസെടുത്തിരുന്നു. ഇതിന് പുറമേ എലത്തൂരില്‍ റിലയന്‍ലസ് പെട്രോള്‍ പമ്ബില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ ഒട്ടിക്കാന്‍ ശ്രമം, മുദ്രാവാക്യം വിളിച്ചു തുടങ്ങിയതിനും കേസുണ്ട്.

No comments