JHL

JHL

വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തു

 


തിരുവനന്തപുരം :   ( www.truenewsmalayalam.com 01.04.2021)

വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പാലക്കാട് പോക്സോ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മൂന്ന് പ്രതികള്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. പോക്സോ, എസ്‍സി/എസ്ടി നിയമം, കൊലപാതകം എന്നീ ചുമത്തിയാണ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

2017 ജനുവരി 13, മാര്‍ച്ച്‌ 4 എന്നീ തിയതികളിലാണ് വാളയാര്‍ അട്ടപ്പളളത്തെ സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ 2019 ല്‍ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടു. വിധിക്കെതിരെയുളള അപ്പീലിന്‍മേല്‍ വാദം നടക്കുന്നതിനിടെ പ്രദീപ് ആത്മഹത്യ ചെയ്തു.

No comments