JHL

JHL

ഇഖ്‌ബാൽ പള്ളം രചിച്ച 'മഞ്ഞുപാതകൾ തേൻഭരണികൾ' പ്രകാശനം ചെയ്തു.




മൊഗ്രാൽ : (www.truenewsmalayalam.com 07.04.2021)

ആഗോള യാത്ര ഇഷ്ടപ്പെടുന്നവർക്കായി സഞ്ചാര വഴികളിലെ ദൃശ്യവിസ്മയങ്ങളും യാത്രാ വിവരണങ്ങളും  കോർത്തിണക്കി പി.എച്ച് ഇഖ്‌ബാൽ പള്ളം രചിച്ച 'മഞ്ഞുപാതകൾ തേൻഭരണികൾ' എന്ന പുസ്തകം മൊഗ്രാൽ ദേശീയ വേദി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

കാസറഗോഡൻ വാമൊഴികളുടെ സാമ്രാട്ട് അബ്ദുല്ലകുഞ്ഞി ഖന്ന, സാംസ്കാരിക പ്രവർത്തകൻ ഹമീദ് കാവിലിന് നൽകിയാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്. റിട്ട.എ.ഡി.പി മുഹമ്മദ്‌ നിസാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ്‌ മുഹമ്മദ്‌ അബ്‌കോ അധ്യക്ഷത വഹിച്ചു. കാസറഗോഡ് സാഹിത്യവേദി നിർവ്വാഹക സമിതി അംഗം ടി.കെ അൻവർ പുസ്തകം പരിചയപ്പെടുത്തി. ജന.സെക്രട്ടറി എം.എ മൂസ സ്വാഗതം പറഞ്ഞു.

മികച്ച ഫോട്ടോഗ്രാഫർ കൂടിയായ ഇഖ്ബാലിന്റെ കൃതി വർണ്ണകാഴ്ചകൾ കൊണ്ട് മികവുറ്റതാണ്. ഗ്രന്ഥകർത്താവിന്റെ യൂറോപ്യൻ  ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങിയുള്ള സഞ്ചാരാനുഭവങ്ങൾ  കോരിത്തരിപ്പിക്കുന്നതും യാത്രകൾ ഇഷ്ടപ്പെടുന്ന മലയാളികളെ പ്രചോദിപ്പിക്കുന്നതുമാണെന്ന് പ്രകാശന ചടങ്ങ് അഭിപ്രായപ്പെട്ടു.




മാഹിൻ മാസ്റ്റർ,യുവ കവി ഷഹീൻ അബ്ദുള്ള, അബ്ദുൽ ഖാദർ പള്ളം, ദേശീയവേദി ഭാരവാഹികളായ ടി.കെ ജാഫർ, എം.വിജയകുമാർ, പി.എം മുഹമ്മദ്‌കുഞ്ഞി ഗൾഫ് പ്രതിനിധികളായ  എം ജി എ റഹ്മാൻ, ടി പി അബ്ദുൾ റഹ്മാൻ,  ടി പി അനീസ്, എം എ ഇക്ബാൽ , റാഷിദ് കടപ്പുറം വേദി അംഗങ്ങളായ മുഹമ്മദ്‌ സ്മാർട്ട്‌ , ഹാരിസ് ബാഗ്ദാദ്, അഷ്‌റഫ്‌ സാഹിബ്‌, ഹമീദ് പെർവാഡ്, എച്ച്.എ ഖാലിദ്, ടി.എ ജലാൽ, എസ്.കെ സലീം, റസാഖ് കൊപ്പളം പ്രസംഗിച്ചു.

ഗ്രന്ഥകർത്താവ് ഇഖ്‌ബാൽ പള്ളം മറുപടി പ്രസംഗം നടത്തി. പത്തായം ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയത്.


No comments