JHL

JHL

കാസര്‍കോട്ടേക്ക്‌ ബസില്‍ കടത്താന്‍ ശ്രമിച്ച 12.96 ലിറ്റര്‍ മദ്യം പിടികൂടി

 


മഞ്ചേശ്വരം: (www.truenewsmalayalam.com 07.04.2021)

കര്‍ണ്ണാടക കെ എസ്‌ ആര്‍ ടി സി ബസില്‍ കാസര്‍കോട്‌ ഭാഗത്തേക്ക്‌ കടത്തുകയായിരുന്ന 12.96 ലിറ്റര്‍ മദ്യം പിടികൂടി. ഇന്നലെ വൈകിട്ട്‌ മഞ്ചേശ്വരം ചെക്ക്‌ പോസ്റ്റില്‍ എക്‌സൈസ്‌ വാഹന പരിശോധനക്കിടെയാണ്‌ മദ്യം പിടിച്ചത്‌. മംഗ്‌ളൂരുവില്‍ നിന്ന്‌ കാസര്‍കോട്ടേക്ക്‌ വരികയായിരുന്ന ബസിന്റെ പിറക്‌ വശത്ത്‌ ഒരു കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. 180 എം എല്ലിന്റെ 48 വും 90 എം എല്ലിന്റെ 90 കുപ്പി മദ്യവുമാണ്‌ പെട്ടിയിലുണ്ടായിരുന്നതെന്ന്‌ എക്‌സൈസ്‌ അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ്‌ ഓഫീസര്‍ രാജീവ്‌ എക്‌സൈസ്‌ ഓഫീസര്‍മാരായ ബാബു, സുനില്‍ കുമാര്‍ എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌.


No comments