JHL

JHL

മൂന്ന് ദിവസം മുമ്പ് മംഗളൂരുവിൽ മീൻപിടിത്തത്തിനിടെ കാണാതായ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം മഞ്ചേശ്വരം തീരത്ത് കണ്ടെത്തി

മഞ്ചേശ്വരം(www.truenewsmalayalam.com) : മൂന്ന് ദിവസം മുമ്പ് മീൻപിടിക്കാൻ കടലിൽ പോയപ്പോൾ കാണാതായ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം മഞ്ചേശ്വരം തീരത്ത് കണ്ടെത്തി. മംഗളൂരു തണ്ണീർ ഭാവി സ്വദേശി ദാവൂദ് സിദ്ദീഖ് (39) എന്ന മൽസ്യത്തൊഴിലാളിയുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്. മഞ്ചേശ്വരത്തെ മൽസ്യത്തൊഴിലാളികളാണ് മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടത്. തീരത്തെത്തിച്ച മൃതദേഹം മംഗളൂരുവിലേക്ക് കൊണ്ടുപോയി. 

കഴിഞ്ഞവ്യാഴാഴ്ച യാണ് മറ്റ് അഞ്ച് പേരോടൊപ്പം ദാവൂദ് സിദ്ദീഖ് നടൻ വള്ളത്തിൽ മൽസ്യബന്ധനത്തിനിറങ്ങിയത്. പനമ്പൂർ റെസ്ക്യൂ ടീം മെമ്പറാണ് ദാവൂദ് സിദ്ദീഖ്


No comments