JHL

JHL

മൊഗ്രാൽ ഷട്ടിൽ ക്ലബ്ബ് ബാഡ്മിന്റൺ പ്രീമിയർ ലീഗ് ; ബി ടെൻ ചെമ്മനാട് ചമ്പ്യന്മാർ

മൊഗ്രാൽ (www.truenewsmalayalam.com): മൊഗ്രാൽ ഷട്ടിൽ ക്ലബ്ബ് 5 പ്രമുഖ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രിൽ 9 -10 തീയതികളിൽ നടത്തിയ  ബാഡ്മിന്റൺ പ്രീമിയർ ലീഗ് മാച്ചിൽ ബി ടെൻ ചമ്മനാട് ഓവറോൾ ചാമ്പ്യന്മാരായി.   ചട്ടഞ്ചാൽ ബാഡ്മിന്ടൻ സെന്റർ റണ്ണറപ്പായി. ക്ലബ് അടിസ്ഥാനത്തിൽ  ബാഡ്മിന്റൺ പ്രീമിയർ ലീഗ് ആദ്യമായിട്ടാണ് കാസർഗോഡ് നടത്തിയത്. ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡണ്ടായി  തെരഞ്ഞെടുക്കപ്പെട്ട ഫൈസൽ ചട്ടഞ്ചാലിനെ സ്നേഹ ഉപഹാരം നൽകി ആദരിച്ചു.  മൊഗ്രാൽ ഷട്ടിൽ ക്ലബ്ബ്  കൂടാതെ  ഇൻഡോർ ഷട്ടിൽ കോട്ടിന് കാരണക്കാരായ 3 പ്രമുഖ വ്യക്തിത്വത്തെ ഷട്ടിൽ ക്ലബ് സ്നേഹ ഉപഹാരം നൽകി. 

No comments