JHL

JHL

ആരോഗ്യമേഖലയിൽ രാത്രിയും പകലും വിശ്രമമില്ലാതെ ജോലിചെയ്യുന്ന ആശാവർക്കർമാരോട് മുഖം തിരിച്ച സർക്കാർ നടപടി പ്രതിഷേധാർഹം; കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി

 


കുമ്പള(www.truenewsmalayalam.com) : ഒരു ജോലിയും ചെയ്യാതെ എസി റൂമുകളിൽ അന്തിയുറങ്ങുന്നവർക്ക് 6 ലക്ഷം രൂപ വരെ സർക്കാർ ശമ്പള വർദ്ധനവ് ഏർപ്പെടുത്തുമ്പോൾ ആരോഗ്യരംഗത്ത് രാത്രിയും, പകലും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സംസ്ഥാനത്തെ ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധനവിൽ മുഖം തിരിച്ച സർക്കാർ നടപടി പ്രതിഷേധാർഹമാ ണെന്ന് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

 കഴിഞ്ഞ രണ്ടാഴ്ചയോളമായി ആശാ വർക്കർമാർ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ സമരത്തിലാണ്.സമരത്തെ കണ്ടില്ലെന്ന് നടിക്കാനും, പരിഹസിക്കാനുമാണ് സർക്കാറിന്റെ ശ്രമം. 

ആശാവർക്കർമാരുടെ ന്യായമായ ആവശ്യത്തോടൊപ്പമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മന്ധ ലാടിസ്ഥാനത്തിൽ പ്രതിഷേധ പരിപാടികൾ കോൺഗ്രസ്‌ സംഘടിപ്പിച്ചത്.

കുമ്പളയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഡിസിസി സെക്രട്ടറി സുന്ദര ആരിക്കാടി ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷത വഹിച്ചു.

ഉമേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു.ബ്ലോക്ക് കോൺഗ്രസ് കാര്യദർശി ലോക്നാഥ് ഷെട്ടി,കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഗണേഷ് ഭണ്ഡാരി,സലിം പുത്തികെ,പത്മനാഭ ബമ്പ്രാണ,നാരായണ കളത്തൂർ,വിട്ടൽ കുളാൽ,പി കെ ചന്ദ്രശേഖരൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

No comments