JHL

JHL

എവർഷൈൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പതിനെട്ടാം വാർഷികം ആഘോഷിച്ചു


മൊഗ്രാൽ(www.truenewsmalayalam.com) : 18 വർഷം പൂർത്തിയാക്കുന്ന മൊഗ്രാലിലെ ആദ്യത്തെ എവർഷൈൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഈ അധ്യായന വർഷത്തെ വാർഷികാഘോഷ പരിപാടി സ്കൂളിന് സമീപത്തെ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു.

 വാർഷികാഘോഷ പരിപാടി കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. ഹമീദ് അണങ്കൂർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ തോമസ് പി ജോസഫ് സ്വാഗതം പറഞ്ഞു. 

ചടങ്ങിൽ മൊഗ്രാൽ ജീവിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് അഷ്റഫ് പെർവാഡ്,എം മാഹിൻ മാസ്റ്റർ,എം ഖാലിദ് ഹാജി, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,ടിഎം ശുഹൈബ്,അഷ്റഫ് മൈമൂൻ നഗർ,റിയാസ് കരീം,മുഹമ്മദ് അബ്ക്കോ, സിഎം ഹംസ,എംഎം റഹ്മാൻ,ഹമീദ് പെർവാഡ്, വിജയകുമാർ, കെ എം മുഹമ്മദ് മൊഗ്രാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

 ചടങ്ങിൽ വെച്ച് എവർ ഷൈൻ ടാലന്റ് സെർച്ച് എക്സാമിനേഷനിൽ റാങ്കുകൾ നേടിയ 17 പ്രതിഭകൾക്ക് ക്യാഷ് അവാർഡും,മെമെന്റേയും നൽകി അനുമോദിച്ചു.ഒപ്പം ക്ലാസുകളിലെ ഒന്നും,രണ്ടും സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

തുടർന്ന് കുട്ടികളുടെ ഡാൻസും,ഒപ്പനയും അടക്കമുള്ള വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.സ്കൂൾ ചെയർമാൻ എഎം സിദ്ധീഖ് റഹ്മാൻ നന്ദി പറഞ്ഞു.


No comments