ചർച്ചയായി രവീന്ദ്രൻ രാവണേശ്വരത്തിന്റെ "ഇന്ത്യ; സ്വസ്തികയുടെ നിഴലിൽ''
കാസറഗോഡ്. ഹിന്ദുത്വ; ഉത്ഭവം വികാസം, അധികാരം ഇവ സമഗ്രമായി പഠനത്തിലൂടെ പ്രതിപാദിക്കുന്ന കാസറഗോട്ടെ സീനിയർ മാധ്യമപ്രവർത്തകൻ (മാധ്യമം ചീഫ് റിപ്പോർട്ടർ) രവീന്ദ്രൻ രാവണേശ്വരം എഴുതിയ "ഇന്ത്യ സ്വസ്തികയുടെ നിഴലിൽ''എന്ന പുസ്തകം ജില്ലയിലും, സംസ്ഥാനത്തുടനീളവും ഏറെ ചർച്ച ചെയ്യപ്പെടുന്നു. പുസ്തകം രാജ്യത്തിന്റെ സമ്പൂർണ്ണ പഠന വിധേയമാണെന്ന് ഇതിനകം തന്നെ പ്രമുഖ എഴുത്തുകാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് രവീന്ദ്രൻ രാവണേശ്വരം ഇങ്ങനെയൊരു പുസ്തകം എഴുതി തയ്യാറാക്കിയത് എന്നത് ശ്രദ്ധേയമാണ്.
എഴുത്തുകാരുടെ സ്വർഗാത്മകതയാണ് അക്ഷരങ്ങളിലൂടെയും, പുസ്തകങ്ങളിലൂടെയും അവതരിക്കപ്പെടുന്നത്. സ്വാതന്ത്ര്യ ഇന്ത്യയിൽ സർഗാത്മകത ഇത്ര ഭീകരമായ ഭീഷണി നേരിട്ട വേറൊരു കാലമില്ല. സ്വാതന്ത്ര്യവും മൗലികവുമായ അഭിപ്രായപ്രകടനങ്ങളും,ആവിഷ്കാരാവകാശവും നിലനിൽക്കണമെങ്കിൽ രാജ്യത്ത് മതനിരപേക്ഷതയും, ജനാധിപത്യവുമടക്കം അപകടപ്പെടാതിരിക്കണം. ഈ ബോധം എഴുത്തുകാർക്കിടയിൽ തന്നെ വർദ്ധിച്ചുവരുന്ന കാലമാണിത്.ഇതിന്റെ ഉദാഹരണമാണ് "ഇന്ത്യ സ്വസ്തികയുടെ നിഴലിൽ''എന്ന പുസ്തകം ചർച്ച ചെയ്യപ്പെടുന്നത്.
പൊതു അഭിപ്രായം രൂപപ്പെടുന്നതിൽ തങ്ങൾക്ക് പങ്കുണ്ടെന്നും,ഈ അഭിപ്രായത്തിന് സുരക്ഷ ഇല്ലെങ്കിൽ സ്വാതന്ത്ര്യ രചനകൾ അസാധ്യമാകുമെന്നുമുള്ള തിരിച്ചറിവിലേക്ക് എഴുത്തുകാർ വരുന്നു എന്നതും ഈ പുസ്തകത്തിലൂടെ വായിച്ചറിയാൻ സാധിക്കും. എഴുത്തിലും,ചിന്തയിലും ബഹുസ്വരത നിലനിൽക്കേണ്ടത് സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഒഴിവാക്കാനാവാത്ത ഘടകമാണ്.എന്നാൽ ഈ ബഹുസ്വരതയെ ഏകസ്വരത കൊണ്ട് പകരം വെക്കാനുള്ള ശ്രമങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും ശക്തിപ്പെടുന്നുണ്ട്.ഈ പശ്ചാത്തലത്തിൽ എഴുത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളെ മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് രവീന്ദ്രൻ രാവണേശ്വരത്തിന്റെ പുസ്തകം വിളിച്ചു പറയുന്നത്.
രാജ്യത്ത് വർദ്ധിച്ചുവരുന്ന ഫാസിസ്റ്റ് ഭീകരതയെ രവീന്ദ്രൻ രാവണേശ്വരം എഴുത്തിലൂടെ തുറന്നുകാട്ടുന്നുണ്ട്. പരശുരാമനിൽ തുടങ്ങി,വിഡി സവർക്കർ, ആർഎസ്എസ് ഹിന്ദുത്വത്തിന്റെ ഇറ്റാലിയൻ ബന്ധങ്ങൾ, ജനസംഘത്തിന്റെ പൊതു സ്വീകാര്യതയ്ക്കുള്ള വഴികൾ,ജനാധിപത്യത്തിൽ ഹിന്ദു രാഷ്ട്രം,ഹിന്ദു രാഷ്ട്രത്തിന്റെ പ്രാണ പ്രതിഷ്ഠ,രാമരാജ്യം: ബിജെപി മാതൃക, ആർഎസ്എസ് എന്ന നിഗൂഢത,ഗോഡ്സെയുടെ സ്വപ്നങ്ങൾ,രാജ്യത്തെ വർഗീയ കലാപങ്ങൾ,സംഘ പരിവാർ സംഘടനകൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് 400 ഓളം പേജുള്ള പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ജില്ലയിൽ ഇതിനകം തന്നെ സാമൂഹിക- സാംസ്കാരിക- സാഹിത്യ മേഖലകളിലെ സന്നദ്ധ സംഘടനകളൊക്കെ പുസ്തക ചർച്ചകൾ സംഘടിപ്പിച്ചു വരുന്നുണ്ട്. വലിയ സ്വീകാര്യതയാണ് പുസ്തകത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മൊഗ്രാൽ ദേശീയവേദിയും പുസ്തക ചർച്ച സംഘടിപ്പിക്കുന്നുണ്ട്.ഈ മാസം 22ന് വൈകുന്നേരം 7 മണിക്ക് മൊഗ്രാൽ ദേശീയവേദി ഓഫീസിൽ വെച്ചാണ് പരിപാടി.പ്രഭാഷകനും, അധ്യാപകനുമായ സുബിൻ ജോസ് വിഷയാവതരണം നടത്തും.തനിമ കലാസാംസ്കാരിക വേദി ജില്ലാ പ്രസിഡണ്ട് അബൂത്വായി,കാസറഗോഡ് സാഹിത്യവേദി വൈസ് പ്രസിഡണ്ട് അഷ്റഫലി ചേരങ്കൈ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.രവീന്ദ്രൻ രാവണേശ്വരം മറുപടി പ്രസംഗം നടത്തും.

Post a Comment