എം.പി സമരം ചെയ്യേണ്ടത് പാർലമെന്റിനു മുന്നിൽ എൻ.സി.പി. എസ്
കാസർകോട് :രാജ്‌മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിനു മുന്നിൽ സമരം ചെയ്യണമെന്ന് എൻ. സി. പി. എസ് കാസർകോട് ജില്ലാ പ്രസിഡന്റ് കരീം ചന്തേര പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലെ വന്യജീവി ആക്രമണം തടയാൻ വിലങ്ങ് തടിയായി നിൽക്കുന്നത് കേന്ദ്രത്തിന്റെ വന നിയമമാണ് കേന്ദ്ര വന നിയമം ഭേദഗതി ചെയ്യാൻ കേരളത്തിലെ വനമേഖല ഉൾക്കൊള്ളുന്ന മണ്ഡലങ്ങളിൽ നിന്നുള്ള എം. പി മാർ കേന്ദ്രത്തിനെതിരെ കൂട്ടായി ശബ്ദമുയർത്തണം.എം പിയുടെ നേതൃത്വത്തിൽ പാർലമെന്റിൽ മുന്നിൽ സമരം ഇരിക്കേണ്ടതിന്
പകരം ഇവിടെ ഉപവാസം നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്.
കേരളത്തിലെ വന്യജീവി അക്രമം തടയാൻ സംസ്ഥാന സർക്കാരും വനം വകുപ്പും ആകാവുന്നതെല്ലാം ചെയ്യുന്നുണ്ട്. ആക്രമണ കാരികളായ, മനുഷ്യരെ കൊന്നു തിന്നുന്ന വന്യ ജീവികളെ കൊല്ലുന്നതിനു വരെ തടസം നിൽക്കുന്നത് കേന്ദ്ര നിയമമാണ്.
യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് വനഭൂമി വ്യാപകമായി കുടിയേറ്റ കർഷകർക്ക് പതിച്ചു നൽകിയത് വനാതിർത്തികളിൽ ആണ്. കാടിന്റെ സമീപ പ്രദേശങ്ങൾ മുഴുവൻ പതിച്ചു കൊടുത്തത് വലിയ പ്രശ്നം തന്നെയാണ്. കൂടുതൽ വനമേഖല ജനങ്ങൾ കയ്യേറുകയും വന്യജീവികൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങി തുടങ്ങുകയും ചെയ്തതോടെയാണ് മനുഷ്യ - വന്യജീവി സംഘർഷം വർദ്ധിച്ചതെന്നും കരീം ചന്തേര പറഞ്ഞു.
Post a Comment