മെഡിക്കൽ കോളജിനെയും വികസനപക്കേജിനെയും അവഗണിച്ച കേരള ബജറ്റ് നിരാശാജനകം - വെൽഫെയർ പാർട്ടി
കാസർകോട്: ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച
രണ്ടാം പിണറായി സർക്കാർ സമ്പൂർണ്ണ
ബജറ്റിൽ മെഡിക്കൽ കോളജിനെയും വികസനപക്കേജിനെയും അവഗണിച്ച നടപടി അത്യന്തം നിരാശാ ജനകമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. 2010 ൽ തറക്കല്ലിട്ട കാസർകോട് മെഡിക്കൽ കോളേജ് 15 വർഷമായിട്ടും പണി പൂർത്തിയായിട്ടില്ല, മെഡിക്കൽ കോളേജിന് തുക മാറ്റി വെക്കാത്തത് ജില്ലയോട് ചെയ്ത ഏറ്റവും വലിയ വിവേചനം ആണ്. ജില്ലക്ക് പ്രത്യേക പരിഗണന നൽകുമെന്നും ആരോഗ്യരംഗത്ത് ജില്ലയെ സ്വയം പര്യാപ്തമാക്കുമെന്നും നാഴികക്ക് നാൽപത് വട്ടം പറയുമ്പോഴും ജില്ലയോടുള്ള അവഗണന തുടരുകയാണ്. കാസർകോഡിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഡോ പി പ്രഭാകരൻ കമ്മീഷൻ സമർപ്പിച്ച വികസന പാക്കേജിന് പോലും ഫണ്ട് അനുവദിച്ചില്ല. ഇത് പൊറുക്കാനാവില്ലെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി
കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.
മുഹമ്മദ് വടക്കേക്കര, സി എച്ച് മുതലിബ്, മഹമൂദ് പള്ളിപ്പുഴ, അബ്ദുല്ലത്തീഫ് കുമ്പള, കെ വി പി കുഞ്ഞഹമ്മദ് , സഹീറ തുടങ്ങിയവർ സംസാരിച്ചു. സി എ യൂസഫ് സ്വാഗതവും സി എച്ച് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Post a Comment