സർവീസ് റോഡ് ഒഴിവാക്കി ഓടുന്ന ബസ്സുകൾക്ക് എതിരെ നടപടി വേണം. -മണ്ഡലം കോൺഗ്രസ് കമ്മറ്റി
മൊഗ്രാൽ പുത്തൂർ. ബസ്സുകൾ സർവീസ് റോഡ് ഒഴിവാക്കി തുറന്നു കൊടുക്കാത്ത പുതിയ പാതയിലൂടെ ചീറിപ്പായുന്നത് സർവീസ് റോഡിലെ സ്റ്റോപ്പുകളിൽ കാത്തു നിൽക്കുന്ന യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന വ്യാപകമായ പരാതിയിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വേലായുധൻ ആർടിഒ അധികൃതർക്ക് പരാതി നൽകി.
ചില ബസ്സുകൾ യാത്രക്കാരെ പുതിയ മൂന്നുവരി പാതയിൽ ഇറക്കി വിടുന്നത് മൂലം മതിൽ ചാടിക്കടന്ന് ഇറങ്ങേണ്ട അവസ്ഥയാണുള്ളത്. സർവീസ് റോഡിൽ വാഹനങ്ങൾ ഓടുന്നതിനാൽ ഇത് വലിയ അപകടത്തിന് വഴി വെക്കും.പ്രായമായ യാത്രക്കാരെ നാട്ടുകാർ ഏണി വെച്ചിട്ടാണ് താഴെ ഇറക്കുന്നത്. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് ആർടിഒയ്ക്ക് പരാതി നൽകിയത്.
മണ്ഡലം പ്രസിഡന്റ് വേലായുധൻ,ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹനീഫ് ചേരങ്കയ്, പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി അഹ്മദ് ചൗക്കി,പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് അലി എരിയാൽ എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.
Post a Comment