JHL

JHL

ഉപ്പള ടൗണിൽ വാച്ച്മാൻ കുത്തേറ്റ് മരിച്ച കേസിലെ പ്രതി പിടിയിൽ

ഉപ്പള :   ഉപ്പള ടൗണിൽ വാച്ച്മാൻ  കുത്തേറ്റ് മരിച്ച കേസിലെ പ്രതിയായ ഉപ്പളയിലെ  സവാദ് (24) അറസ്റ്റിലായി.  ബുധനാഴ്ച രാത്രിയോടെ സഹോദരിയുടെ വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് യുവാവ് പിടിയിലായതെന്ന് മഞ്ചേശ്വരം പൊലീസ് പറഞ്ഞു. 
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇ അനൂപ് കുമാര്‍, എസ് ഐ രതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച  രാത്രി 10 മണിയോടെയാണ് ടൗണിൽ വാച്ച് മാനായി ജോലി ചെയ്യുന്ന  കൊല്ലം ഏഴുകോണ്‍ സ്വദേശിയും 15 വര്‍ഷമായി പയ്യന്നൂരിലെ അന്നൂരില്‍ വിവാഹം കഴിച്ച് താമസിക്കുകയും ചെയ്തുവന്നിരുന്ന സുരേഷ് (45) കുത്തേറ്റ് മരിച്ചത്.

No comments