JHL

JHL

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ അക്രമം ; പ്രതിഷേധപ്രകടനം നടത്തി

സീതാംഗോളി :  ഡിവൈഎഫ്ഐ പുത്തിഗെ മേഖലാ പ്രസിഡന്റും സിപിഐഎം കക്കെപ്പാടി ബ്രാഞ്ച് സെക്രട്ടറിയുമായ ഉദയകുമാറിനെതിരെ സാമൂഹ്യവിരുദ്ധർ നടത്തിയ അക്രമണത്തിൽ പ്രതിഷേധിച്ച് പുത്തിഗെ മേഖലാ കമ്മിറ്റി കട്ടത്തടുക്കയിൽ വെച്ച് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അബ്ദുൽ ഹക്കീം അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി നാസറുദ്ദീൻ മലങ്കര സംസാരിച്ചു. മേഖലാ സെക്രട്ടറി മുഹമ്മദ് ആസിഫ് സ്വാഗതം പറഞ്ഞു.

No comments