JHL

JHL

സ്കൈലർ വസ്ത്രാലയം വിശാലമായ ഷോറൂം ഉദ്ഘാടനം 27ന്

 


കുമ്പള(www.truenewsmalayalam.com) : വസ്ത്ര വ്യാപാര രംഗത്ത് ഒന്നര പതിറ്റാണ്ടിലേറെ പാരമ്പര്യവുമായി സ്കൈലർ പുരുഷ വസ്ത്രാലയത്തിൻ്റെ വിശാലമായ ഷോറും ഉദ്ഘാടനം ഫെബ്രുവരി 27 വ്യാഴം രാവിലെ 11ന് പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ഫാഷൻ വസ്ത്രങ്ങളുടെയും വിവിധ തരം ഷൂസുകളുടെ കമനീയ ശേഖരമാണ് കുമ്പള ജി.എച്ച്.എസ്.എസ് റോഡിലെ മീപ്പിരി സെൻ്റർ ഒന്നാം നിലയിൽ ഒരുക്കിയിരിക്കുന്നത്. 

ഫാഷൻ വസ്ത്രങ്ങൾ കുറഞ്ഞ വിലനിലവാരത്തിൽ പുതുമയും ഗുണനിലവാരവും ഉറപ്പ് വരുത്തും.

ഉദ്ഘാടന ചടങ്ങിൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ,സയ്യിദ് കെ.എസ്.ജഅഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ,സയ്യിദ് ഹസൻ ആറ്റക്കോയ തങ്ങൾ അസ്സഖാഫ് ആദൂർ തങ്ങൾ,സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ മുഹിമ്മാത്ത്,സയ്യിദ് ജലാലുദ്ധീൻ അൽ ബുഖാരി തങ്ങൾ കുന്നുങ്കൈ,സയ്യിദ് ഹാദി ഉമറുൽ ഫാറൂഖ് തങ്ങൾ എ.കെ.എം അഷ്റഫ് എം.എൽ.എ, കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ യൂസുഫ്, വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള,മഞ്ചേശ്വരം  ബ്ലോക്ക് പഞ്ചായത്തംഗം എം.എൽ അശ്വിനി,കുമ്പള സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാർ,സി.എ സുബൈർ,സുജിത്ത് റൈ,ഖാദർ അറഫ,ഖയ്യൂം മാന്യ,ഉമ്മർ ഹുദവി പൂളപ്പാടം, സത്യനാരായണൻ,ഹസൈനാർ മുസ് ലിയാർ,കുഞ്ഞിപ്പ മുസ് ലിയാർ,വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂനിറ്റ് പ്രസിഡൻ്റ് രാജേഷ് മാനത്ത്, സെക്രട്ടറി സത്താർ ആരിക്കാടി, ട്രഷറർ,അൻവർ സിറ്റി,എൻ.അബ്ദുല്ല താജ്,ഹാജി മുഹമ്മദ് അറബി,ഷാഫി ഹാജി മീപ്പിരി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. 

വാർത്താ സമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ അഷ്റഫ് സ്കൈലർ,ഡയറക്ടർമാരായ ഹംറാസ് സ്കൈലർ,മഹ്മൂദ് സ്കൈലർ സംബന്ധിച്ചു.

No comments