സിഎം ആശുപത്രിയിൽ കാൻസർ നിർണ്ണയ ക്യാമ്പ് നടത്തി
ചെർക്കള(www.truenewsmalayalam.com) : കേരള സർക്കാറിൻ്റെ ആരോഗ്യം ആനന്ദം,അകറ്റാം അർബുദം എന്ന ക്യാമ്പയിൻ്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ്,മുളിയാർ സിഎച്ച്സി എന്നിവയുടെ സഹകരണത്തോടെ സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ സൗജന്യ കാൻസർ സ്ക്രീനിംഗ് ക്യാമ്പ് നടത്തി.
പരിപാടി ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ:ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു.ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ:മൊയ്തിൻ ജാസിറലി അദ്ധ്യക്ഷം വഹിച്ചു.
സ്തനാർബുദം, ഗർഭാശയഗള കാൽസറുകൾ നേരത്തെ കണ്ടെത്തി പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കുക എന്നുള്ളതാണ് പരിപാടിയുടെ ലക്ഷ്യം.മാർച്ച് 8 വനിതാദിനം വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ആശുപത്രിയിൽ എത്തുന്നവർക്ക് കാൻസർ ബോധവത്ക്കരണം നടത്തും.
മുളിയാർ സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ:ഷമീമ തൻവീർ മുഖ്യപ്രഭാഷണം നടത്തി.
ഡോ:നാഗമണി നമ്പ്യാർ,ഡോ:അഞ്ജുഷ ജോസ്,ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ: അശ്വിൻ,പബ്ലിക്ക് റിലേഷൻസ് ഓഫീസർ ബി.അഷ്റഫ്,ഗസ്റ്റ് റിലേഷൻ ഓഫീസർ എം വി ധനരാജ് എന്നിവർ പ്രസംഗിച്ചു.
Post a Comment