മൊഗ്രാൽ കെഎസ് അബ്ദുല്ല സെൻട്രൽ സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ കെഎസ് അബ്ദുള്ള സെൻട്രൽ സ്കൂൾ 11-മത് വാർഷികാഘോഷ പരിപാടി സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി കുട്ടികളുടെ നിറപ്പകിട്ടാർന്ന കലാപരിപാടികളും അരങ്ങേറി. വാർഷികാഘോഷ പരിപാടി കാസർഗോഡ് ഐസിഎആർ-സിപി സിആർഐ പ്രിൻസിപ്പാൾ സൈന്റിസ്റ്റ് ഡോ:കെ സംശുദ്ദീൻ ഉദ്ഘാടനം ചെയ്തു.
അൽഫ എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ സിദ്ധീഖലി മൊഗ്രാൽ അധ്യക്ഷത വഹിച്ചു.സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം മാഹിൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ കെ വേദാവതി റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം കെഎസ് അബ്ദുള്ള എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ അൻവർ സാദാത്ത് കെഎസ് നിർവഹിച്ചു.
മുഹമ്മദ് സാദിഖ് ടിഎ ചെട്ടുംകുഴി,കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,വാർഡ് മെമ്പർമാരായ കൗലത്ത് ബീബി,താഹിറാ-സമീർ, എജുക്കേഷൻ ട്രസ്റ്റ് ഡയറക്ടർമാരായ അബ്ദുൽ മജീദ്,ഹൈദർ ഹുബ്ലി,മുഹമ്മദ് റഹീസ്, ഇബ്രാഹിം റംഷാദ്, മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ്,ഗഫൂർ ലണ്ടൻ, സിദ്ധീഖ് റഹ്മാൻ,ടികെ അൻവർ,എംഎ മൂസ, റിയാസ് കരീം, വിജയകുമാർ എന്നിവർ സംബന്ധിച്ചു.
സ്കൂൾ ലീഡർ ഴയാ അയിഷാ സവാദ് നന്ദി പറഞ്ഞു.
Post a Comment