ബ്രംബ്രാണ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
കുമ്പള(www.truenewsmalayalam.com) : ബദിയടുക്കയിലെ ഇലക്ട്രിക്കല്‍ കടയുടമയും, ബ്രംബ്രാണ സ്വദേശിയുമായ കെ.ബി അബ്ദുല്‍ ലത്തീഫ്(49) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് വ്യാഴാഴ്ച രാവിലെയോടെ മരണപ്പെട്ടത്.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ ഇന്സുലിന് കുത്തിവെപ്പിന് ശേഷം വീട്ടിലെത്തി അല്പസമയത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബംബ്രാണ ജുമാമസ്ജിദ് കമ്മിറ്റി ജോ.സെക്രട്ടറിയും, സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്നു.
ഭാര്യ. അസ്മ
മക്കൾ: ശിബിലി, സമ്മാസ്, ഷിബില, ഷമ്മ, ഷിമാക്ക്.
സഹോദരങ്ങള്‍: കെബി ഹനീഫ, കെബി അബ്ദുല്‍ റഹ്‌മാന്‍, അവ്വമ്മ, ഖദീജ, പരേതനായ കെബി യൂസഫ്.
Post a Comment