JHL

JHL

മഞ്ചേശ്വരം മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാക്കണം; കേരള എൻജിഒ യൂണിയൻ മഞ്ചേശ്വരം

 


ഉപ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാക്കണമെന്ന് കേരള എൻജിഒ യൂണിയൻ മഞ്ചേശ്വരം ഏരിയ 11-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

  മഞ്ചേശ്വരം മേഖലയുടെ വികസനത്തിനുവേണ്ടി 2014 ൽ രൂപീകരിച്ച താലൂക്ക് 11 വർഷം കഴിയുമ്പോഴും സ്വന്തമായ ആസ്ഥാനം മന്ദിരം ഇല്ലാത്തത് കാരണം ഈ മേഖലയുടെ സമഗ്രമായ വികസനത്തെ ബാധിക്കുന്നു.

 ജീവനക്കാർക്ക്  സൗകര്യപ്രദമായി ജോലി ചെയ്യാനുള്ള സാഹചര്യം നിലവിലില്ലാത്തതിനാൽ അടിയന്തരമായും മഞ്ചേശ്വരം മിനി സിവിൽ  സ്റ്റേഷൻ  നിർമ്മാണം തുടങ്ങണമെന്നും, അനുബന്ധ സൗകര്യങ്ങളും ഒരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

 താലൂക്ക് ഓഫീസിന് പുറമേയുള്ള  സ്ഥാപനങ്ങളായ  സപ്ലൈ ഓഫീസ്  റിസർവേ ഓഫീസ്  എന്നിവയ്ക്ക് നിലവിൽ സ്വന്തമായി കെട്ടിടം ഇല്ല, ഈ സ്ഥാപനങ്ങളെല്ലാം നിലവിൽ താലൂക്കിന്റെ വിവിധഭാഗങ്ങളിലെ വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
 ഇത് പൊതു ജനങ്ങൾക്കും ജീവനക്കാർക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

 ഇടുങ്ങിയ  സ്ഥല സൗകര്യം ആണ് എല്ലാം ഓഫീസുകൾക്കും ഉള്ളത്, ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കാതെ വരുന്നു.

  നിലവിലുള്ള എല്ലാ ഓഫീസുകളും പ്രവർത്തിക്കുന്നത്  വാടകക്കെട്ടിടത്തിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ നിലയിലാണ്, ഇത്  ജീവനക്കാർക്കും  വയോജനങ്ങൾക്കും  ഭിന്നശേഷിക്കാർക്കും ഓഫീസിൽ എത്തിപ്പെടാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.


യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സിന്ധു രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു, ഏരിയ പ്രസിഡന്റ് പി എ ശരീഫ് അധ്യക്ഷനായി, ഏരിയ സെക്രട്ടറി എം സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

 രാവിലെ 9ന് പ്രസിഡണ്ട് പി എ ശരീഫ് പതാക ഉയർത്തിയതോടുകൂടി സമ്മേളനം നടപടി ക്രമങ്ങൾ ആരംഭിച്ചു,  രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി.
 എം കൃഷ്ണൻ രക്തസാക്ഷി പ്രമേയവും, അഖിൽ ദാമോദരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ട്രഷറർ എസ് ധന്യ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. 

 ഭാരവാഹികൾ:
എസ് ഒ ധന്യ ( പ്രസിഡന്റ്)
എം കൃഷ്ണൻ, ശാലിനി തച്ചത്ത് ( വൈസ് പ്രസിഡന്റുമാർ)
പി. എ ഷെറീഫ് ( സെക്രട്ടറി)
രാജീവ് ജി വെട്ടത്ത് ,   ഹകീം  കമ്പാർ ( ജോയിന്റ് സെക്രട്ടറിമാർ )
അഖിൽ ദാമോദരൻ ( ട്രഷറർ)


No comments