കുമ്പള മഖാം ഉറൂസ്: 2025 ഒക്ടോബർ 24 മുതൽ നവംബർ 2 വരെ
കുമ്പള(www.truenewsmalayalam.com) : കുമ്പള ബദർ ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന മർഹും ഖാളി മുഹമ്മദ് മുസ്ലിയാർ (ന.മ) അവർകളുടെ പേരിൽ നടത്തപ്പെടുന്ന മഖാം ഉറൂസ് 2025 ഒക്ടോബർ 24 മുതൽ നവംബർ 2 വരെ വിപുലമായ പരിപാടികളോടെ നടത്താൻ കുമ്പള ബദർ ജുമാ മസ്‌ജിദിൽ ചേർന്ന മഹല്ല് ജമാഅത്തിൻ്റെയും അയൽ ജമാഅത്തുകാരുടെയും യോഗം തീരുമാനിച്ചു.
സയ്യിദ് കെ.എസ്.അലി തങ്ങൾ കുമ്പോൽ, സയ്യിദ് മുനീറുൽ അഹ്‌ദൽ തങ്ങൾ, യഹ്യ തങ്ങൾ ആരിക്കാടി, കുമ്പള ഖത്തീബ് ഉമർ ഹുദവി പുളപ്പാടം, ജമാഅത്ത് പ്രസിഡൻറ് ഹമീദ് ഹാജി, ജനറൽ സെക്രട്ടറി മമ്മു ഹാജി മുബാറക്ക്, ട്രഷറർ എൻ അബ്ദുള്ള താജ്, കെഎം അബ്ബാസ്, ഹനീഫ് കുണ്ടങ്കരടുക്ക, സമീർ കുമ്പള തുടങ്ങിയവർക്ക് പുറമേ വിവിധ മഹല്ല് പ്രതിനിധികളും സംബന്ധിച്ചു.
ഉറൂസ് കമ്മിറ്റി ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു. ചെയർമാൻ കെ.എം അബ്ബാസ്, ജനറൽ കൺവീനർ കെ.എം ഹനീഫ്, ട്രഷറർ സമീർ കുമ്പള, വൈസ് ചെയർമാൻമാരായിമുഹമ്മദ് കെ.എ.അബ്ദുല്ല കുണ്ടങ്കാടുക്ക, പോക്കർ ബത്തേരി എന്നിവരെയും ജോയിൻ്റ് കൺവീനർമാരായി ഇബ്രാഹിം പെർവാട്, അമാനുള്ള കുണ്ടങ്കാരടുക്ക, അബ്ദുല്ല വളവിൽ എന്നിവരെയും തിരഞ്ഞെടുത്തു.
Post a Comment