JHL

JHL

ഉപ്പളയിലെ കൊലപാതകം; അന്വേഷണം ഊർജ്ജിതം ; പ്രതിയെ കണ്ടെത്താനായില്ല

ഉപ്പള: ഉപ്പളയിൽ കൊല്ലം സ്വദേശി ആർ.സുരേഷി(49)നെ വെട്ടിക്കൊന്ന കേസിലെ പ്രതി ഉപ്പള പത്വാടിയിലെ സവാദി(22)നായുള്ള തിരച്ചിൽ ഊർജിതമാക്കി. ആംബുലൻസ് മോഷണമുൾപ്പെടെ മൂന്ന് കേസുകളിലെ പ്രതിയായ ഇയാൾ കർണാടകയിലേക്ക് കടന്നുവെന്നാണ് നിഗമനം. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സുഹൃത്തുക്കളായിരുന്ന ഇരുവരും വല്ലപ്പോഴും മദ്യപിക്കാനായി ഒത്തുചേരാറുണ്ടെന്നും ചൊവ്വാഴ്ച മദ്യപാനത്തിന് ശേഷം ഇവർ തമ്മിലുണ്ടായ വാക്‌തർക്കത്തിനിടയിൽ സുരേഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

പ്രതിയായ സവാദ് ഏറെക്കാലം ജയിലിലായിരുന്നു. ഇയാൾക്ക് വീടുമായി ബന്ധമുണ്ടായിരുന്നില്ല. ജയിലിലെ ഭക്ഷണവും ജീവിതവും സുഖമുള്ളതാണെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കി ജയിലിലേക്ക് പോകുമെന്നും പ്രതി നാട്ടിൽ പറഞ്ഞുനടന്നതായി പ്രചരിക്കുന്നുണ്ട്.

കൊല്ലം കോളന്നൂർ, ഏഴുകോൺ സ്വദേശിയാണ് കൊല്ലപ്പെട്ട സുരേഷ്. 15 വർഷം മുൻപ് നാട്‌ വിട്ട് പയ്യന്നൂരിലെത്തി വിവാഹം കഴിച്ച ഇദ്ദേഹം പിന്നീട്‌ കുടുംബവുമായി അകന്ന് കോൺക്രീറ്റ് ജോലിക്കെന്നു പറഞ്ഞാണ്‌ ഉപ്പളയിലെത്തിയത്. കോൺക്രീറ്റ് ജോലിക്കൊപ്പം ഉപ്പളയിലെ ഫ്ലാറ്റുകളുടെ സെക്യൂരിറ്റി ജോലിയും ചെയ്യുകയായിരുന്നു. ഭാര്യ: വി.വി.ഉഷ (പയ്യന്നൂർ വെള്ളൂർ, കാറമേൽ വടക്കേവീട്). മക്കൾ: ശിവാനി, ദേവർഷ് (സ്കൂൾ വിദ്യാർഥികൾ). മംഗളൂരു വെൻലോക് ആസ്പത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വിട്ടുനൽകി.

No comments