JHL

JHL

നഗ്ന ഫോട്ടോ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു

ബദിയടുക്ക: സമൂഹ മാധ്യമം വഴി പരിചയപ്പെടുകയും ശേഷം സൗഹൃദം നടിച്ച് വീഡിയോ കോൾ വഴിയും അല്ലാതെയും ബന്ധപ്പെട്ട് നഗ്ന ചിത്രങ്ങളും മറ്റും കൈക്കലാക്കി 10,0,5000 രൂപ തട്ടിയെടുക്കുകയും ചെയ്ത പ്രതിയെ ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ യുവാവിനെ കബളിപ്പിച്ച് കർണ്ണാടകയിലെ കോളംബെ എന്ന സ്ഥലത്തു താമസിക്കുന്ന അശ്വത്ത് ആചാര്യ(30) എന്നയാളാണ് ഇത്തരത്തിൽ ചതി ചെയ്തു പണം കൈക്കലാക്കിയത്. 2024 നവംബർ മാസത്തിൽ ആണ് മേൽ യുവാവിനെ കർണാടക മങ്ഗ്ലൂർ കോളമ്പെ സ്വദേശി നാഗേഷ് ആചാരി എന്നയാളുടെ മകൻ അശ്വത് ആചാര്യ (30 വയസ്സ്) ഫേസ് ബുക്ക് വഴി യക്ഷഗാന കലാകാരൻ എന്ന വ്യാജേന പരിചയപ്പെടുന്നത്. ശേഷം ഇരുവരും മൊബൈൽ നമ്പർ കൈമാറുകയും വിവിധ സമൂഹ മാധ്യമങ്ങൾ വഴി വീഡിയോ കാളുകളും മറ്റ് മെസേജുകളും കൈമാറുകയും യുവാവ് അറിയാതെ  33 ഫോട്ടോകളും വീഡിയോകളും സ്ക്രീൻ ഷോർട്ട് വഴി കൈക്കലാക്കുകയും ചെയ്തു ശേഷം പ്രസ്തുത ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യാതിരിക്കണമെങ്കിൽ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി  10,0,5000 രൂപ വിവിധ തവണകളായി അയച്ചു കൊടുത്ത ശേഷവും ഭീഷണി തുടർന്നതിനാൽ ബദിയടുക്ക പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും കേസ്സ് റെജിസ്റ്റർ ചെയ്യുകയും ചെയ്തു. 05.02.2025 തിയ്യതി 00.30 മണിക്ക് ബദിയടുക്ക പോലീസ് സ്റ്റേഷനിൽ റെജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണ നടപടികൾ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ സാധിച്ചു .
 
 കാസറഗോഡ് DySP യുടെ നിർദേശപ്രകാരം മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനൂപ് കുമാർ ഇ യുടെ നേതൃത്വത്തിൽ SCPO മധു ,അബ്ദുൽ സലാം , CPO സന്ദീപ് ,വിജയൻ, അശ്വന്ത് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ അന്വേഷിച്ചു പോവുകയും 05.02.2025 തീയ്യതി പുലർച്ചെ 01.15 മണിക്ക് കർണ്ണാടകയിൽ വെച്ചു അതി വിദഗ്ദമായി പിടികൂടുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ബദിയടുക്ക പോലീസിന് കൈമാറുകയും ആയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാൾ കുറ്റം സമ്മതിച്ചിട്ടുള്ളതും 05.02.2025 തീയ്യതി 14.30 മണിക്ക് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾ മറ്റ് പലരെയും സമാന രീതിയിൽ കബളിപ്പിച്ചതായി പോലീസ് സംശയിക്കുന്നു.

No comments