JHL

JHL

കുടുംബത്തെ ശക്തിപ്പെടുത്തിക്കൊണ്ട് ലിബറലിസ്റ്റ് ആശയങ്ങളെ ചെറുക്കുക; ജികെ എടത്തനാട്ടുകര


നീലേശ്വരം(www.truenewsmalayalam.com) : കുടുംബത്തെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ ലിബറലിസ്റ്റ് ആശയങ്ങളെ ചെറുക്കാൻ സാധിക്കുകയുള്ളൂ എന്ന് ഡയലോഗ് സെൻറർ കേരള സെക്രട്ടറി ജികെ എടത്തനാട്ടുകര പറഞ്ഞു. 

യുക്തിവാദം, ലിബറലിസം, ഇസ്ലാം, എന്ന പേരിൽ ഡയലോഗ് സെൻറർ കേരള നീലേശ്വരം ചാപ്റ്ററിന്റെ കീഴിൽ സംഘടിപ്പിച്ച സംവാദ സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രമുഖ പ്രഭാഷകൻ അയ്യൂബ് മൗലവി ഖുർആൻറെ ആശയപ്രപഞ്ചം എന്ന വിഷയത്തിൽ സംസാരിച്ചു. 

കെ ജി എം ഒ എ യുടെ അഡ്മിനിസ്ട്രേറ്റീവ് കേഡർ ബെസ്റ്റ് ഡോക്ടർ അവാർഡ് നേടിയ കാസർകോട് ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ ജമാൽ അഹമ്മദ്, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോക്ടർ നിഷാന  എൽ.കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു

ഡയലോഗ് സെൻറർ കാസർകോട് ജില്ല രക്ഷാധികാരി  സഈദ് ഉമർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി എസ് അബ്ദുല്ല കുഞ്ഞി സ്വാഗതവും മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.


No comments