യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് സ്വർണമാലയും 12000 രൂപയും കവർന്നു.
മഞ്ചേശ്വരം : യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് സ്വർണമാലയും 12000 രൂപയും കവർന്നു.
മഞ്ചേശ്വരം കടമ്പാര്‍, അരിമല സ്വദേശി എ പ്രവീണി(32)നെയാണ് തട്ടിക്കൊണ്ടുപോയി ബന്തിയോട്, അടുക്ക, വീരനഗറില്‍ എത്തിച്ച ശേഷം ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയും 12000 രൂപ അടങ്ങിയ പഴ്‌സും മൊബൈല്‍ ഫോണും കവർന്നത്.
സാരമായി പരിക്കേറ്റ പ്രവീണിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..
വ്യാഴാഴ്ച വൈകുന്നേരം അരിമലയില്‍ നില്‍ക്കുന്നതിനിടയില്‍ കാര്‍, ഓട്ടോ, ബൈക്ക് എന്നിവയിലെത്തിയ ഒരു സംഘം ആള്‍ക്കാര്‍ തന്നെ ആക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് ഓട്ടോയിലേക്ക് വലിച്ചു കയറ്റി തട്ടിക്കൊണ്ടു പോയി. ഓട്ടോയില്‍ വച്ചും മര്‍ദ്ദനം തുടര്‍ന്നു.
സന്ധ്യയോടെ ബന്തിയോട്, അടുക്ക, വീരനഗറില്‍ എത്തിച്ചും ക്രൂരമായി മര്‍ദ്ദിച്ചു.
അതിനു ശേഷം കഴുത്തിലുണ്ടായിരുന്ന മാലയും പോക്കറ്റിലുണ്ടായിരുന്ന പഴ്‌സും മൊബൈല്‍ ഫോണും കൈക്കലാക്കി അക്രമി സംഘം രക്ഷപ്പെട്ടു.
സ്ഥലവാസികളുടെ സഹായത്തോടെ ഹൊസങ്കടിയിലുള്ള സുഹൃത്തിന്റെ അടുത്തേക്ക് പോയി. സുഹൃത്താണ് ആശുപത്രിയില്‍ എത്തിച്ചത്. അക്രമത്തിനു കാരണം അറിയില്ല. എന്ന് ആക്രമിക്കപ്പെട്ട പ്രവീൺ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അക്രമികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Post a Comment