കേന്ദ്ര ബജറ്റ്; മഞ്ചേശ്വരത്ത് ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി
മംഗൽപാടി(www.truenewsmalayalam.com) : കേന്ദ്ര ബജറ്റിൽ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ സേവന മേഖലയെ പൂർണ്ണമായി അവഗണിച്ചതിലും കേരളത്തെ പരിപൂർണ്ണമായി തഴഞ്ഞിരിക്കുകയാണ് സാധാരണക്കാരെ കൂടുതൽ പാപീകരിക്കുന്നതും സമ്പന്നർക്ക് കൊള്ളലാഭം ഉണ്ടാക്കാൻ ഒത്താശ ചെയ്തു കൊടുക്കുന്നതുമായ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് എഫ് എസ് ടി ഒ യുടെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും മംഗൽപാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.
കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് ശ്യാം ഭട്ട് ഉദ്ഘാടനം ചെയ്തു. എം എസ് ജോസ് അധ്യക്ഷത വഹിച്ചു.
വിജയകുമാർ സി, സംസാരിച്ചു. ഹക്കീം കമ്പാർ സ്വാഗതവും ആൻസി ടി ഇ നന്ദിയും പറഞ്ഞു.
Post a Comment