JHL

JHL

സോക്കർ ഫ്രണ്ട്സ് അക്കാദമി 21-ാം വാർഷികം:SFA സോക്കർ ലീഗ് ദുബായ് -2025,എസ്എഫ്എ കിംഗ്സ് ചാമ്പ്യന്മാർ

ദുബായ്.21 വർഷങ്ങൾ പൂർത്തിയാക്കുന്ന ദുബായ് സോക്കർ ഫ്രണ്ട്സ് അക്കാദമി SFA സോക്കർ ലീഗ് ദുബായ്-2025 ലവൻസ് ലീഗ് ഫുട്ബോൾ ടൂർണ്ണമെന്റ് ദുബായ് അൽ സലാമ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു.

 നാല് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ എസ് എഫ്എ ബുൾസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്  പരാജയപ്പെടുത്തി എസ്എഫ്എ കിംഗ്സ് ചാമ്പ്യന്മാരായി.

  എസ്ബിടി-സന്തോഷ് ട്രോഫി താരമായ അസ്‌ലം,മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡന്റ് അൻവർ അഹമ്മദ്,ട്രഷറർ റിയാസ് മൊഗ്രാൽ എന്നിവരിൽ നിന്ന് ജേതാക്കളായ എസ്എഫ്എ കിംഗ്സ് ക്യാപ്റ്റൻ മാഹിൻ, എസ്എഫ്എ മാനേജർ ശരീഫ് ചട്ടഞ്ചാൽ എന്നിവർ ട്രോഫി ഏറ്റുവാങ്ങി.


No comments