JHL

JHL

യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ചു; സംഭവത്തില്‍ ആറുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു


ഉപ്പള(www.trunewsmalayalam.com) : യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ച പരാതിയിൽ ആറുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. 

അക്രമത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉപ്പള, ഹിദായത്തു നഗര്‍, കസായിഗല്ലിയിലെ മുഹമ്മദ് ഷക്കീര്‍(20), ഉപ്പളയിലെ ഷേഖ് മുഹമ്മദ് നിഹാല്‍ (18), പത്വാടി, റോഡ് മജലിലെ മുഹമ്മദ് റിസ്‌വാന്‍(18) എന്നിവരുടെ പരാതി പ്രകാരമാണ് ഉപ്പള സ്വദേശികളായ മക്കു, മുര്‍ഷിദ്, സിലാല്‍, ഫൈസല്‍, സഫ് വാന്‍, അഷ്ഫാഖ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.

ബുധനാഴ്ച രാത്രി 8.20 മണിയോടെ ഉപ്പള ബസ് സ്റ്റാന്റിനു സമീപത്താണ് സംഭവം, ഒരു സംഘം ആള്‍ക്കാര്‍ തങ്ങളെ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും അടിക്കുകയും കാല്‍ കൊണ്ട് ചവിട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. 


No comments