ക്യാമ്പിൽ അപ്രതീക്ഷിത അതിഥിയായി എംഎൽഎ എത്തി; ആഹ്ലാദത്തിൽ ചങ്ങാതിക്കൂട്ടം
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ജിവിഎച്ച്എസ്എസ് "ചങ്ങാതിക്കൂട്ടം'' ദ്വിദിന സഹവാസ ക്യാമ്പിൽ അപ്രതീക്ഷിതമായി എത്തിയ എംഎൽഎയെ കണ്ട് വിദ്യാർത്ഥികൾക്ക് ആഹ്ലാദം.
മൊഗ്രാൽ ജീവിഎച്ച് എസ്എസ്സിലെ ഹെൽത്ത് വിഭാഗം തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായാണ് ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇതിലേക്കാണ് എകെഎം അഷറഫ് എംഎൽഎ കടന്നു വന്നത്.
മൊഗ്രാലിൽ സ്കൂൾ മൈതാന നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്കൂൾ അധികൃതരുമായും, നാട്ടുകാരുമായും സംസാരിക്കാനായിരുന്നു എംഎൽഎ എത്തിയത്.
ഇതിനിടയിലാണ് സ്കൂളിൽ ക്യാമ്പ് നടക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. ചങ്ങാതിക്കൂട്ടം വിദ്യാർത്ഥികളുമായി എംഎൽഎ സംസാരിച്ചും,ഫോട്ടോ എടുത്തുമാണ് എം എൽഎ മടങ്ങിയത്.
എംഎൽഎ ക്കൊപ്പം കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ്, വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, ഹെഡ്മാസ്റ്റർ കെ സുകുമാരൻ, എസ്.എം.സി ചെയർമാൻ ആരിഫ് എൻജിനീയർ, സീനിയർ അസിസ്റ്റന്റ് ജാന്‍സി ചെല്ലപ്പൻ, സ്റ്റാഫ് സെക്രട്ടറി ആയിഷ തസ്നീം, അധ്യാപകരായ ജയ്സൺ, അഷ്റഫ്, റഷീദ, അബ്ദുൽ കാദർ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, ബിഎൻ മുഹമ്മദലി, പിടിഎ-എസ് എം സി ഭാരവാഹികൾ, പൂർവ്വ വിദ്യാർത്ഥികൾ സംബന്ധിച്ചു.
ക്യാമ്പ് പ്രോഗ്രാം കൺവീനർ ബിജു പയ്യാടക്കത്ത് സന്ദർശനത്തിന് നന്ദി പറഞ്ഞു.
Post a Comment