JHL

JHL

പുത്തിഗെയിൽ ഡി വൈ എഫ് ഐ നേതാവിന് കുത്തേറ്റു

സീതാംഗോളി : പുത്തിഗെയില്‍ ഡി വൈ എഫ് ഐ  പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം.സി പി  കക്കെപ്പാടി ബ്രാഞ്ച് സെക്രട്ടറിയും ഡി വൈ എഫ് ഐ പുത്തിഗെ മേഖലാ സെക്രട്ടറിയുമായ ഉദയകുമാറിനാണ് കുത്തേറ്റത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ  എന്ന ഗണേശനും നാരായണനുമാണ് അക്രമിച്ചത് എന്ന് പറയുന്നു. സോഡാ കുപ്പിയെടുത്ത് പൊട്ടിച്ച് കുത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി യാണ് സംഭവം.  പരിക്കേറ്റ ഉദയകുമാര്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.


No comments