JHL

JHL

മംഗൽപാടി ഗവ: ബേസിക്ക് ജി ബി എൽ പി സ്കൂൾ യു പി സ്കൂൾ ആയി ഉയർത്തണം.സർവ്വ കക്ഷി ആക്ഷൻ കമ്മറ്റി

 

ഉപ്പള :മംഗൽപാടി ജി ബി എൽ പി സ്കൂൾ വളപ്പിൽ പഴയ ഹൈസ്കൂളിൻറെ 8 കെട്ടിടങ്ങൾ ഉപയോഗമില്ലാതെ കിടക്കുന്ന സാഹചര്യത്തിൽ സ്‌കൂളിനെ യു പി സ്കൂളായി ഉയർത്തി കെട്ടിടങ്ങൾ
പുനർ വിനിയോഗം നടത്തണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതിലേക്കായി ഹയർസെക്കൻഡറി യുടെ ഭാഗമായ യുപി വിഭാഗത്തെ നിയുക്ത യുപി സ്കൂളിലേക്ക് മാറ്റണം.ഇതുമൂലം പതിനൊന്നു ക്ലാസ്സ് മുറികൾ ഉപയോഗിക്കാൻ സാധിക്കും ഇനിയും ബാക്കി വരുന്ന കെട്ടിടങ്ങൾ വിവിധ ജില്ലകളിൽ
വിദ്യാലയ സമുച്ചയങ്ങളിൽ പ്രവർത്തിക്കുന്ന ശിക്ഷക് സദൻ അനുവദിച്ചാൽ
അധ്യാപകർക്കും, സഞ്ചാരികൾക്കും,താമസത്തിന് ഉപയോഗിക്കാമെന്നും
കേരളത്തിൽ കണ്ണൂർ കോഴിക്കോട് മലപ്പുറം തൃശ്ശൂർ എറണാകുളം തിരുവനന്തപുരം ജില്ലകളിൽ വിദ്യാലയ സമുച്ചയത്തിൽ ശിക്ഷക്
സദനുകൾ ഉണ്ട്  നിലവിൽ കാസർഗോഡ് ജില്ലയിൽ ശിക്ഷ സദൻ ഇല്ല.
മംഗൽപാടിയിൽ ശിക്ഷക്സദൻ അനുവദിച്ചാൽ കാസർകോട് ജില്ലയിൽ ശിക്ഷക്സദൻ ഇല്ലാത്ത പോരായ്മ പരിഹരിക്കാനും സാധിക്കും
എന്ന് ആക്ഷൻ കമ്മിറ്റി നിർദേശിച്ചു ഭാരവാഹികളായി  എം കെ അലി മാസ്റ്റർ ചെയർമാൻ,വാർഡ് മെമ്പർ പി ബി ഇബ്രാഹിം വർക്കിംഗ് ചെയർമാൻ
മഹ്മൂദ് പുളിന്റടി  ജനറൽ കൺവീനർ
ഹസ്സൻ കൊണ്ടെക്കൂർ ട്രഷറർ
ഹുസൈൻ അടുക്ക, അബു തമാം,മഹമൂദ് കൈകമ്പ,വിനായക മാസ്റ്റർ, ഹമീദ് കോസ്മസ് സെഡ് എ മൊഗ്രാൽ,ചന്ദ്രൻ വൈദ്യർ,ഇബ്രാഹിം മൂമീൻ, വൈസ് ചെയർമാൻ മാരായും
സിദ്ദിഖ് കൈകമ്പ,ഷാജഹാൻ ബഹ്റൈൻ,
പി എ ജബ്ബാർ,മൻസൂർ കണ്ടെത്തിൽ
സാജൻ കുക്കാർ,ആശാഫ് മൂസ,
കൺവീനർമാരായും തിരഞ്ഞെടുത്തു വാർഡ് മെമ്പർ ഇബ്രാഹിം പെരിങ്കടി യോഗം ഉൽഘാടനം
ചെയ്തു, എം കെ ആലി മാസ്റ്റർ അധ്യക്ഷത വഹിച്ചു, വിനായക മാസ്റ്റർ, ഹമീദ് കൊസ്മസ്, ഷാഹുൽ ഹമിദ് ബന്ദിയോട്,സെഡ് എ മൊഗ്രാൽ, തുടങ്ങിയവർ സംസാരിച്ചു,സിദ്ദിഖ് കൈകമ്പ സ്വാഗതവും സാജൻ കുക്കാർ നന്ദിയും പറഞ്ഞു.

No comments